പിങ്ക് ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ലിയോണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ലിയോണ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൗർണമി മുകേഷ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെ ആണ് ലിയോണ ലിഷോയ് സിനിമാ രംഗത്തേക്ക് എത്തുന്നത്.
ഒട്ടറെ പരസ്യചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ.
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി.
Web Desk