Depression : വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരങ്ങള്‍...

Web Desk   | others
Published : Dec 02, 2021, 11:37 PM IST

ഇന്ത്യയില്‍ ഓരോ വര്‍ഷവും വിഷാദരോഗം ( Depression ) നേരിടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അബദ്ധധാരണകളും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്

PREV
15
Depression : വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരങ്ങള്‍...

 

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ആകെ അഭിമാനമാണ് ഷാരൂഖ് ഖാന്‍. 2010ല്‍ ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ താന്‍ വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഷാരൂഖ് തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
 

25

 

പലവട്ടം വിഷാദരോഗത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയും, മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുള്ളയാളാണ് ദീപിക പദുകോണ്‍. 2015ലാണ് താരം വിഷാദരോഗത്തിന് അടിപ്പെട്ടത്.
 

 

35

 

സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയതായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് കരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

 

45

 

വിഷാദത്തോട് പൊരുതി വിജയിച്ചതിനെ കുറിച്ച് പലവട്ടം പങ്കുവച്ചിട്ടുള്ള താരമാണ് അനുഷ്‌ക ശര്‍മ്മ. വിഷാദം മാത്രമല്ല, താന്‍ നേരിട്ട ശക്തമായ ഉത്കണ്ഠയെ ( Anxiety ) കുറിച്ചും അനുഷ്‌ക പലപ്പോഴും പറഞ്ഞിട്ടുണ്ട്.
 

 

55

 

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്‌റോഫ്. നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനാണ് ടൈഗര്‍. ടൈഗറും താന്‍ വിഷാദത്തിലൂടെ കടന്നുപോയതായി പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 

 

click me!

Recommended Stories