രോമങ്ങളില്ല, രണ്ട് കണ്ണുകളുമില്ല; വ്യത്യസ്തനായ ഒരു പൂച്ച!

First Published Sep 16, 2020, 12:45 PM IST

രോമങ്ങളില്ലാത്ത പൂച്ചകളെ അങ്ങനെ സാധാരണഗതിയില്‍ നമുക്ക് കാണാന്‍ കഴിയാറില്ല, അല്ലേ? ജനിതകമായ ചില മാറ്റങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ രോമങ്ങള്‍ വളരാത്ത അവസ്ഥ പൂച്ചകളില്‍ കാണപ്പെടുന്നത്. ഈ പ്രത്യേകതയോടുകൂടിയ ഒരു പൂച്ചയെ സ്വന്തമാക്കണമെന്ന് യുഎസിലെ മൈന്‍ സ്വദേശിയായ കെല്ലി ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പിറന്നാളിന് ജാസ്പര്‍ ആദ്യമായി കെല്ലിയുടെ കൈകളിലെത്തുന്നത്.
 

സുഹൃത്തുക്കളായിരുന്നു കെല്ലിക്ക് ജാസ്പറിനെ സമ്മാനിച്ചത്. അന്ന് പക്ഷേ അവന് തിളക്കമുള്ള രണ്ട് കണ്ണുകളുണ്ടായിരുന്നു. എന്നാല്‍ 2013 ആയതോടെ ജാസ്പറിന്റെ ഇടതുകണ്ണിന് മാരകമായ രോഗബാധയുണ്ടാവുകയും അത് നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
undefined
തുടര്‍ന്ന് ജാസ്പറിന്റെ ഇടതുകണ്ണ് നീക്കം ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാനമായ രോഗം ബാധിച്ച് വലതുകണ്ണും നീക്കം ചെയ്യേണ്ട അവസ്ഥയിലായി.
undefined
ഇരുകണ്ണുകളും നഷ്ടപ്പെട്ട പൂച്ച, ആരെയും അതിശയപ്പിക്കുന്ന തരത്തിലായിരുന്നു പുതിയ ജീവിതവുമായി ഇണങ്ങിയത്. കെല്ലിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അല്ലലില്ലാതെ, പരാതികളില്ലാതെ ജാസ്പര്‍ തുടര്‍ന്നു.
undefined
ഇതിനിടെ കഴിഞ്ഞ വര്‍ഷം ഒരു പക്ഷാഘാതവും നേരിടേണ്ടിവന്നു ജാസ്പറിന്. അതിന് ശേഷം അല്‍പം അവശനായെങ്കിലും ഇപ്പോഴും സജീവമാണ് ഈ വ്യത്യസ്തനായ പൂച്ച.
undefined
മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഇനിയും ജാസ്പര്‍ വര്‍ഷങ്ങള്‍ ജീവിക്കുമെന്നാണ് ഡോക്ടര്‍മാര് പറയുന്നത്. ഇരുകണ്ണുകളുമില്ലാത്ത പൂച്ചയെ എന്തിനാണ് കഷ്ടപ്പെട്ട് വളര്‍ത്തുന്നത് എന്ന് പലരും കെല്ലിയോട് ചോദിച്ചു. എന്നാല്‍ കെല്ലിയെ സംബന്ധിച്ച്, ജാസ്പര്‍ വെറുമൊരു പൂച്ചയല്ല. തന്നെ ഏറ്റവും നന്നായി മനസിലാക്കാനാകുന്ന ഒരു സുഹൃത്ത് കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും താരമാണ് ജാസ്പര്‍. തന്റെ സവിശേഷമായ രൂപം തന്നെയാണ് ജാസ്പറിനെ ശ്രദ്ധേയമാക്കുന്നത്.
undefined
click me!