വാഷിംഗ് മെഷീനില്‍ തുണി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലത്...

First Published Jun 21, 2020, 3:35 PM IST

അധികം പേരും വാഷിംഗ് മെഷീനിലാണ് തുണികഴുകാറുള്ളത്. വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ തുണികള്‍ പെട്ടെന്ന് ചീത്തയാകുന്നുവെന്ന് ചിലർ പരാതി പറയാറുണ്ട്. പലപ്പോഴും വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് തുണികള്‍ ഇത്തരത്തില്‍ ചീത്തയാകാൻ ഇട വരുത്തുന്നത്. വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

തുണികൾ ഒരുമിച്ച് കഴുകരുത്: എല്ലാതരം തുണികളും ഒരുമിച്ച് കഴുകരുത്. കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍, ജീന്‍സ്, ബെഡ്ഷീറ്റ് എന്നിങ്ങനെ മൂന്നു തരത്തില്‍ തുണികളെ തരം തിരിയ്ക്കാം. ഇവ വെവ്വേറെയിട്ട് കഴുകുന്നതാണ് നല്ലത്.
undefined
സമയം ക്രമീകരിക്കുക: കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍ അധികനേരം വാഷിംഗ് മെഷീനിലിട്ടു കഴുകരുത്. ഇത് തുണി കേടു വരുത്തും. ഇതനുസരിച്ച് സമയം ക്രമീകരിക്കുക. നെറ്റ് തുണികള്‍ മെഷീനില്‍ ഇടാതിരിക്കുന്നതാണ് നല്ലത്.
undefined
ഓവര്‍ ലോഡാകരുത്: വാഷിംഗ് മെഷീനില്‍ ഓവര്‍ ലോഡാകരുത്. ഇത് മെഷീന്‍ കേടാകാന്‍ ഇട വരുത്തും.
undefined
സോക്കിംഗ് ഓപ്ഷന്‍ ഉപയോഗിക്കാം: കൂടുതല്‍ അഴുക്കുപുരണ്ട തുണികളാണെങ്കില്‍ വാഷിംഗ് മെഷീനില്‍ സോക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ നേരം വെള്ളത്തിലിട്ടു വയ്ക്കാം. എന്നാൽ ഇത് കൂടുതല്‍ വെള്ളം ആവശ്യമുള്ള ഒന്നാണ്. ഇതുകൊണ്ട് തന്നെ അഴുക്കായ തുണികള്‍ ഒരുമിച്ച് കഴുകിയെടുക്കുക.
undefined
കളർ പോകുന്ന തുണികൾ: നിറം പോകുന്ന തുണികള്‍ മറ്റുള്ളവയ്‌ക്കൊപ്പം ഒരുമിച്ചിടരുത്.
undefined
click me!