'ചിലന്തി ശല്യം' അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

First Published May 14, 2020, 9:27 PM IST

ചിലന്തി ശല്യം മിക്ക വീടുകളിലെയും പ്രശ്നമാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും ചിലന്തികൾ വീണ്ടും വീണ്ടും വല കെട്ടുന്നു എന്ന് പരാതി പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. വീടിന്റെ ഉമ്മറത്തും മൂലകളിലും വലകൾ നെയ്ത് വെച്ച് ഇരകളെ കാത്തിരിക്കുന്ന ചിലന്തികളിൽ ചിലപ്പോൾ വിഷമുള്ള ഇനങ്ങളും ഉണ്ടാകും. ചിലന്തി വലകൾ വൃത്തിയാക്കുമ്പോൾ ചിലന്തിയെങ്ങാനും കടിച്ചാലോ അല്ലെങ്കിൽ ശരീരത്തിലൂടെ ഇഴഞ്ഞാലോ ചൊറിച്ചിലും അലർജ്ജിയുമൊക്കെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വീട്ടിലെ ചിലന്തി ശല്യം അകറ്റാൻ ഇതാ ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം...

വീട് വൃത്തിയാക്കി സൂക്ഷിക്കുക: വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പൊടിപടലങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യവും കുറവായിരിക്കും. കഴിയാവുന്നതും വീട് പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ചിലന്തിവല കാണുമ്പോള്‍ തന്നെ അവ ഇല്ലാതാക്കുക, അല്ലാത്തപക്ഷം ചിലപ്പോള്‍ അവയില്‍ മുട്ട ഉണ്ടാകാനും പെരുകാനുംസാധ്യത കൂടുതലാണ്.
undefined
വെളുത്തുള്ളി: ഒരു ടീസ്പൂൺ വെളുത്തുള്ളി നീര് വെള്ളവും ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നത് ചിലന്തി ശല്യം അകറ്റാൻ ഏറെ ​ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.
undefined
പുതിനയില: ഉണങ്ങിയ പുതിനയില ചതച്ച് വെള്ളം ചേര്‍ത്ത് ചിലന്തി വരാനിടയുള്ള ഭാഗങ്ങളില്‍ തളിക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോ​ഗിക്കുക.
undefined
വിനാഗിരി: ഒരു കുപ്പിയില്‍ വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത് ചിലന്തിവലയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യുക. അടുക്കളയിലും പ്രാണികള്‍ കടന്നുവരുന്ന ജനല്‍, വാതില്‍, വെന്റിലേഷന്‍ എന്നീ ഭാഗങ്ങളിലുമൊക്കെ സ്‌പ്രേ ചെയ്യാവുന്നതാണ്.
undefined
ഓറഞ്ച്: പ്രാണികളെ തുരത്തുന്നതില്‍ മുമ്പിലാണ് സിട്രസ് ഫ്രൂട്ടായ 'ഓറഞ്ച്'. ഓറഞ്ചിന്റെ തൊലിയെടുത്ത് ചിലന്തിവരാനിടയുള്ള ഭാഗങ്ങളില്‍ ഇടുക. വാതിലിന്റെ ഭാഗത്തോ ജനലിലോ ഒക്കെ വയ്ക്കാവുന്നതാണ്.
undefined
click me!