ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് വേണ്ടി ചെയ്യാവുന്നത്; മാതാപിതാക്കള്‍ അറിയാന്‍...

First Published May 6, 2020, 11:22 PM IST

തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് നിര്‍ബന്ധിതമായി നമ്മളെ വേര്‍പെടുത്തിയെടുത്ത ഒരു അവധിക്കാലം കൂടിയായി ഈ ലോക്ഡൗണ്‍ ദിനങ്ങളെ കാണാവുന്നതാണ്. ഫലപ്രദമായ പല കാര്യങ്ങള്‍ക്കായി ഈ സമയത്തെ മാറ്റിവയ്ക്കാവുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ തെളിച്ചമുള്ള ഭാവിക്ക് വേണ്ടിയുള്ള ചില കാര്യങ്ങള്‍ കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാലോ!

നല്ല 'പാരന്റിംഗ്' പരിശീലിക്കാന്‍ താല്‍പര്യപ്പെടുന്ന മാതാപിതാക്കള്‍ എപ്പോഴും കുട്ടികളുടെ അടുത്ത സുഹൃത്തും അതോടൊപ്പം തന്നെ ഗൈഡുമായി മാറേണ്ടതുണ്ട്. ഏത് വിഷയവും ആകട്ടെ, അവര്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് അവരുടെ പ്രായം അനുസരിച്ചുള്ള എന്തെങ്കിലും മറുപടികള്‍ സൗമ്യമായി നല്‍കുകയെന്നതാണ് ആദ്യ പടി. എക്കാലത്തേക്കും അവര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരിടമായി വീട് മാറുന്നതിന് ഇത് ഉപകരിക്കും.
undefined
'പഠിച്ചോളൂ', 'കളിച്ചോളൂ' എന്ന് ഉത്തരവുമിട്ട് അവരെ എല്ലായ്‌പോഴും മാറ്റിനിര്‍ത്താതെ, പഠനത്തിലും കളികളിലുമെല്ലാം അല്‍പനേരം പങ്കെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് വീട്ടിലിരുന്നുള്ള ജോലിയുണ്ടെങ്കില്‍ അവര്‍ പഠിക്കുന്നതിനൊപ്പമിരുന്ന് കൊണ്ട് തന്നെ നിങ്ങള്‍ക്കും ജോലി ചെയ്യാമല്ലോ.
undefined
ഏത് കാര്യങ്ങളുടേയും ഗൗരവം അവരെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് ഒന്നും മനസിലാകില്ലെന്ന് പൊതുവേ മുതിര്‍ന്നവര്‍ക്ക് ഒരു ധാരണയുണ്ട്. അത് മാറ്റിവച്ച് കൊണ്ട് അവരോട് ഇടപെട്ട് നോക്കൂ, തീര്‍ച്ചയായും അതിന് ഫലം കാണും. ഉദാഹരണത്തിന് കൊവിഡ് 19 വ്യാപകമാകുന്ന ഈ കാലത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് ലളിതമായി അവരോട് സംസാരിക്കാം. അവരുടെ പ്രതികരണം ശ്രദ്ധിക്കാമല്ലോ...
undefined
വീട്ടുജോലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. അതിന് അവരെ നിര്‍ബന്ധിക്കുകയോ, ദേഷ്യപ്പെടുകയോ ചെയ്യുന്നതിന് പകരം മറ്റെന്തെങ്കിലും സംസാരിച്ചോ മറ്റോ പതിയെ അവരെ ജോലികളില്‍ സജീവമാക്കുക.
undefined
കുട്ടികളെ അധികസമയം കംപ്യൂട്ടറിന് മുമ്പിലോ ടിവിക്ക് മുമ്പിലോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനിന് മുമ്പിലോ ഇരുത്താതിരിക്കാം. ഇതിനായി മറ്റ് വിനോദോപാധികളെ ആശ്രയിക്കാം. വ്യായാമം, പൂന്തോട്ട പരിപാലനം, ചിത്രരചന, വായന, ക്രാഫ്റ്റ് വര്‍ക്കുകള്‍ അങ്ങനെ എന്തിലേക്കും അവരുടെ ശ്രദ്ധ തിരിക്കാമല്ലോ...
undefined
click me!