സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം

First Published Sep 23, 2020, 8:23 PM IST

സെക്‌സിന് ദാമ്പത്യത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സെക്‌സ് ആരോഗ്യകരമായി ധാരാളം ​ഗുണങ്ങളും നൽകുന്നുണ്ട്. ചിലപ്പോഴെങ്കിലും സെക്‌സില്‍ പങ്കാളിയ്ക്ക് താല്‍പര്യക്കുറവുണ്ടാകാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. സ്ത്രീയ്ക്കും പുരുഷനും സെക്സിൽ താൽപര്യം കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

വ്യായാമമില്ലായ്മ: ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് വ്യായാമം പ്രധാന പങ്കുവഹിക്കുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നത് നമ്മുടെ രക്തത്തിലേക്ക് നല്ല ഹോര്‍മോണുകള്‍ പമ്പ് ചെയ്യപ്പെടുന്നു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുന്നത് മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
undefined
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: ഗര്‍ഭകാലത്തും പ്രസവ ശേഷം മുലയൂട്ടുമ്പോഴുമെല്ലാം സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങൾ സെക്‌സിനോട് താല്‍പര്യക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നു.
undefined
സെക്സിൽ താല്‍പര്യം കൂടുന്നതിനും കുറയുന്നതിനും ഹോര്‍മോണുകള്‍ കാരണമാകുന്നുമുണ്ട്. സ്ത്രീയില്‍ ഈസ്ട്രജന്‍ ഹോര്‍മോണും പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണും. ഇവയുടെ ഏറ്റക്കുറച്ചില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
undefined
ഉറക്കമില്ലായ്മ: ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ വിശ്രമം ആവശ്യമാണ്. മതിയായ ഉറക്കവും വിശ്രമവും ലഭിച്ചാല്‍ സെക്സിനോടുള്ള താൽപര്യം ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
undefined
വേദനാജനകമായ സെക്സ്: സ്ത്രീകള്‍ക്ക് സെക്‌സിനോട് വിമുഖത തോന്നാനുള്ള മറ്റൊരു പ്രധാന കാരണം വേദനയുണ്ടാക്കുന്ന സെക്‌സാകാം. വജൈനിസ്മസ് എന്ന അവസ്ഥയാകാം. അതായത് വജൈനല്‍ മസിലുകള്‍ മുറുകുന്ന അവസ്ഥ. വജൈനിസ്മസ് പോലുള്ള അവസ്ഥകളില്‍ ചിലപ്പോള്‍ മെഡിക്കല്‍ സഹായം വേണ്ടി വന്നേക്കാം.
undefined
click me!