എട്ടാം ശമ്പള കമ്മീഷനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. എന്നാൽ, അതിനു മുമ്പ് തന്നെ ഒരു സന്തോഷ വാർത്ത എത്തിയേക്കാം. പുതിയ ശമ്പള കമ്മീഷൻ വരുന്നതിന് മുമ്പ് തന്നെ കേന്ദ്ര ബജറ്റിൽ വമ്പൻ പ്രഖ്യാപനത്തിന് സാധ്യതയുണ്ട്.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് 2026 ഉടൻ വരാനിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷനായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ ശമ്പള കമ്മീഷൻ വരുന്നതിന് മുൻപ് തന്നെ ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
28
എട്ടാം ശമ്പള കമ്മീഷന് വേണ്ടി കാത്തിരിപ്പ്
ബജറ്റ് 2026-ൽ ജീവനക്കാർക്കായി മികച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ശമ്പളം കുത്തനെ ഉയരും. കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടി കാത്തിരിക്കുകയാണ്. ഈ വർഷം കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
38
1961ലെ ആദായനികുതി നിയമം മാറുന്നു
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സാധാരണക്കാരായ നികുതിദായകർക്കിടയിൽ ഇത്തവണത്തെ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചുവരികയാണ്. കാരണം, വർഷങ്ങൾ പഴക്കമുള്ള 1961-ലെ ആദായനികുതി നിയമം ഇത്തവണ മാറാൻ പോകുകയാണ്. പുതിയ 'ആദായനികുതി നിയമം 2025' അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മധ്യവർഗക്കാർക്കും ശമ്പളക്കാർക്കും എത്രത്തോളം ആശ്വാസം ലഭിക്കുമെന്നാണ് ഇനി അറിയേണ്ടത്.
പഴയ ആദായനികുതി നിയമം റദ്ദാക്കപ്പെടുന്ന ഘട്ടത്തിലാണ് 2026-ലെ കേന്ദ്ര ബജറ്റ് വരുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്. ഇതിന്റെ ഫലമായി, 2026-ലെ ഫിനാൻസ് ബില്ലിൽ 1961-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല. ആദായനികുതി ഇളവിനെക്കുറിച്ച് ബജറ്റിൽ എന്തെങ്കിലും വലിയ പ്രഖ്യാപനം ഉണ്ടായാൽ, അത് 2025-ലെ ആദായനികുതി നിയമത്തിലെ ഭേദഗതിയിലൂടെ നേരിട്ട് ചെയ്യേണ്ടിവരും. ഈ പുതിയ നിയമത്തിന് 2025 ഓഗസ്റ്റിൽ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നെങ്കിലും ഇത് ഇതുവരെ പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല
58
ഷെഡ്യൂൾ സംവിധാനത്തിന് പ്രാധാന്യം
പുതിയ ആദായനികുതി നിയമം (2025) മുൻപുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നില്ല, പകരം അവ വെവ്വേറെ സെക്ഷനുകളിലായി നിലനിർത്തുന്ന രീതിയാണ് ഒഴിവാക്കുന്നത്. പകരം പുതിയ 'ഷെഡ്യൂൾ അധിഷ്ഠിത' ഘടന സൃഷ്ടിക്കും. ഇതിലൂടെ നികുതി സംവിധാനം കൂടുതൽ ലളിതവും സങ്കീർണ്ണതയില്ലാത്തതുമായി മാറും.
68
ശമ്പളക്കാർക്കായി വരുന്ന മാറ്റങ്ങൾ
പഴയ നിയമത്തിൽ ശമ്പളവുമായി ബന്ധപ്പെട്ട ഇളവുകളും ഡിഡക്ഷനുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. പുതിയ നിയമം വരുന്നതോടെ ഇവയെല്ലാം സെക്ഷൻ 19-ന് കീഴിലായി മാറും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടഡ് പെൻഷൻ, ലീവ് എൻകാഷ്മെന്റ്, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
78
ഇളവുകൾ അവതരിപ്പിക്കുന്ന രീതി മാറിയേക്കാം
അതേസമയം, എച്ച്ആർഎ (HRA),എൽടിഎ (LTA) അല്ലെങ്കിൽ മറ്റ് അലവൻസുകൾ നിലനിൽക്കുമോ എന്നതാണ് പ്രധാന ചോദ്യം. പഴയ നിയമത്തിൽ എച്ച്ആർഎ സെക്ഷൻ 10(13A)-ന് കീഴിലും, എൽടിഎ സെക്ഷൻ 10(5)-ന് കീഴിലും, സ്പെഷ്യൽ അലവൻസ് 10(14)-ന് കീഴിലുമായിരുന്നു. പുതിയ നിയമത്തിൽ ഈ ആനുകൂല്യങ്ങൾ വെവ്വേറെ സെക്ഷനുകൾക്ക് പകരം ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ വരുമെന്നതാണ് സവിശേഷത. അതായത്, ഇളവുകൾ ഉണ്ടാകുമെങ്കിലും അവ അവതരിപ്പിക്കുന്ന രീതി മാറുമെന്ന് ചുരുക്കം.
88
പുതിയ ഇളവുകൾ
വരാനിരിക്കുന്ന ബജറ്റിൽ ശമ്പളക്കാർക്കും മധ്യവർഗത്തിനും ആശ്വാസം നൽകാൻ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെങ്കിൽ എച്ച്ആർഎ, എൽടിഎ, മറ്റ് അലവൻസുകൾ എന്നിവയിൽ ചില പുതിയ ഇളവുകൾ നൽകിയേക്കാമെന്നും വിദഗ്ധർ കണക്കുകൂട്ടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.