വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ

Published : Dec 08, 2025, 06:48 PM IST

 ഏകദേശം 3.2 ദശലക്ഷം ഫോളോവേഴ്‌സുള്ള മുൻനിര ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിയുടെ ആസ്തി എത്രയാണെന്നറിയാമോ?

PREV
17
മലയാളികളുടെ അറബി പയ്യൻ

വളരെ പെട്ടെന്നാണാണ് ഖാലിദ് അൽ അമേരി എന്ന യുഎഇയിലെ വ്ളോ​ഗർ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിഡിയോ ചെയ്യുകയും ഒപ്പം യുഎഇയിൽ തന്നെയുള്ള കാഴ്ചകളും സംസ്കാരങ്ങളും പരിചയപ്പെടുത്തുന്ന വ്ലോഗർ ആണ് ഖാലിദ്. ഇ്ങ്ങനെ വീഡിയോ ചെയ്ത് ഖാലിദ് കേരളത്തിലുമെത്തിയിരുന്നു.

27
ആരാണ് ഖാലിദ് അൽ അമേരി

41 വയസ്സുള്ള ഖാലിദ് അൽ അമേരി വ്ലോ​ഗർ മാത്രമല്ല, സ്റ്റാൻഫോർഡിൽ നിന്ന് ബിരുദവും എംബിഎയും പൂർത്തിയാതക്കിയ വ്യക്തിയാണ്. 

47
സിനിമ

"ചാത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ്" എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, ഇത് ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇരട്ടിയാക്കി.

57
ആസ്തി

2025-ൽ ഖാലിദ് അൽ അമേരിയുടെ ആസ്തി മൂന്ന് മില്യൺ മുതൽ 5 മില്യൺ വരെയാണെന്നാണ് കണക്ക് അതായത് ഏകദേശം 25 മുതൽ 42 കോടി രൂപ വരെ. യൂട്യൂബ് പരസ്യങ്ങളിൽ നിന്ന് പ്രതിമാസം 12,000 മുതൽ 17,000 ഡോളർ വരെയും ഇൻസ്റ്റാഗ്രാമിൽ നിന്ന് 7,000 മുതൽ 10,000 ഡോളർ വരെയും സമ്പാദിക്കുന്നുണ്ട്.

67
വീഡിയോ ഇൻഫ്ലൂവൻസർ

ഓരോ ഇടങ്ങളിലെയും സാംസ്കാരിക വ്യത്യാസങ്ങൾ, കുടുംബജീവിതം, സാമൂഹിക ചുറ്റുപാടുകൾ എന്നിവ മനസ്സിലാക്കി ചെയ്യുന്ന നർമ്മ വീഡിയോകൾക്ക് പേരുകേട്ടയാളാണ് എമിറാത്തി ഇൻഫ്ലുവൻസറായ ഖാലിദ്.

77
പ്രണയത്തിലോ?

ഖാലിദ് നിലവിൽ പ്രണയത്തിലാണെന്നും വിവാഹ നിശ്ചയും കഴിഞ്ഞെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പിറന്നാൾ പോസ്റ്റിലെ ഫോട്ടോ വൈറലാണ്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് സുനൈന. ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ പർപ്പിൾ നിറത്തിലുള്ള മനോഹരമായ സാരി ധരിച്ച് സുനൈനയും കറുത്ത ഷർട്ടും പാന്റും ധരിച്ച് ഖാലിദും പരസ്പരം കൈകോർത്ത് നിൽക്കുന്നതായി ചിത്രത്തിൽ കാണാം.

Read more Photos on
click me!

Recommended Stories