ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. എന്നാല്‍, ഇങ്ങനെയൊക്കെയാണെങ്കിലും രൂപയുടെ കാര്യം കഷ്ടത്തിലാണ്. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 രൂപ 75 പൈസ എന്ന നിലയിലാണ്.രൂപ ഇടിയുന്നത് എന്തുകൊണ്ടാണ്?
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് 90 രൂപ 75 പൈസ എന്ന നിലയിലാണ്. ഒരു ഡോളറിന് 90 രൂപ 55 പൈസ എന്ന ഡിസംബര്‍ 12ലെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഇന്നത്തെ വിനിമയത്തില്‍ ഇതുവരെ ഒരുതവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല.
27
യുഎസ് വ്യാപാര കരാറിലെ കാലതാമസം
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.
37
കാരണം ഡോളറോ?
രൂപയുടെ തളര്‍ച്ചയുടെ പ്രധാന കാരണം രൂപയുടെ കുഴപ്പമല്ല, അമേരിക്കന്‍ ഡോളറിന്റെ അമിത കരുത്താണ്. ആഗോളതലത്തില്‍ യുദ്ധഭീതിയും സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കാണുന്നത് അമേരിക്കന്‍ ഡോളറിനെയാണ്. അമേരിക്കയില്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും നിക്ഷേപകരെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വാഭാവികമായും രൂപയുള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ക്ക് മങ്ങലേല്‍ക്കും.
വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. ഇതും രൂപയ്ക്ക് തിരിച്ചടിയാണ്.
57
ഡോളര്‍ ക്ഷാമം
ഇറക്കുമതി കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ പുറത്തേക്ക് നല്‍കേണ്ടി വരുന്നു. ഇത് ഡോളര്‍ ക്ഷാമത്തിന് കാരണമാവുകയും രൂപയുടെ വില കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, രാജ്യത്തിന്റെ വളര്‍ച്ച തന്നെ രൂപയ്ക്ക് തലവേദനയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
67
റിസര്‍വ് ബാങ്ക് ഇടപെടുന്നില്ല
കയ്യില്‍ ആവശ്യത്തിന് വിദേശനാണ്യ ശേഖരമുണ്ടായിട്ടും രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഇടപെടുന്നില്ല എന്നൊരു പരാതിയുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിക്കുമ്പോള്‍ അതിനെതിരെ നീന്തുന്നത് ബുദ്ധിമുട്ടാണ് എന്നാണ് ആര്‍ബിഐയുടെ നിലപാട്
77
ഏറ്റവും മോശം പ്രകടനം
ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്രദ്ധേയം.