തെരഞ്ഞെടുപ്പ് രംഗത്തെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വാക്യങ്ങളിലൊന്ന് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതും മറ്റൊന്നല്ല. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും പ്രദേശിക പാര്‍ട്ടി എന്ന പദവിയിലേക്കുള്ള കോണ്‍ഗ്രസിന്‍റെ വീഴ്ച ഇനി എന്നായിരിക്കുമെന്ന് മാത്രമേ ഉറപ്പിക്കാനൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.