വൻ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഭഭബ. ദിലീപിനൊപ്പം മോഹൻലാലും അഭിനയിക്കുന്നു എന്നതായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. എന്നാൽ റിലീസിന് മുൻപുള്ള പ്രതീക്ഷ അതിന് ശേഷം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ഏറെയും വന്നത്. ബോക്സ് ഓഫീസിലും അടിപതറി.
നിലവില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുന്നതിനിടെ മോഹന്‍ലാലിന്‍റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പ്രശാന്ത് അമരവിളയാണ് വീഡിയോ പുറത്തുവിട്ടത്.
26
'ഗില്ലി ബാല'യുടെ തുമ്മല്‍
ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഇന്‍ട്രോ സീനാണിത്. ദിലീപ് അത്ഭുതത്തോടെ ഈ കഥാപാത്രത്തെ നോക്കുന്നതും തുമ്മുമ്പോള്‍ പൊടി പാറുന്നതുമാണ് സീന്‍.
36
'ഗില്ലി ബാല'യുടെ തുമ്മല്‍
ഈ സീന്‍ എങ്ങനെ എടുത്തുവെന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിനും ദിലീപിനും ഇടയിലായി രണ്ട് പേരിരിക്കുകയും അവരുടെ മുന്നിലുള്ള ടേബിളിലെ മണ്ണ് ആക്ഷന്‍ കാണിക്കുമ്പോള്‍ തട്ടുകയുമാണ് ചെയ്യുന്നത്.