ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ വലിയൊരു കരിയര്‍ ബ്രേക്ക് ലഭിച്ച നടിയാണ് എസ്തര്‍ അനില്‍. നിലിവില്‍ സിനിമയുടെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിടുകയാണ് എസ്തര്‍.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദം നേടിയ സന്തോഷമാണ് എസ്തർ പങ്കുവച്ചിരിക്കുന്നത്. ഡിസ്റ്റിംഗ്ക്ഷനോടെ താരം പാസായിരിക്കുന്നത്. സന്തോഷം പങ്കിട്ട് മനംതൊടുന്നൊരു കുറിപ്പും നടി പങ്കുവച്ചു. ഗ്രാജുവേഷൻ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്.
28
അച്ഛൻ പറഞ്ഞ വാക്ക്
ഏതാനും വർഷങ്ങൾക്ക് മുൻപ് അച്ഛനാണ് എന്നോട് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിലെ അഡ്മിഷനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് അറിയാവുന്ന ഒരാളുടെ മകൾ അഡ്മിഷനായി പോവുകയാണ്. അവരോട് സംസാരിക്കുന്നത് നന്നാവും ഒരുപക്ഷേ എന്നെങ്കിലും എനിക്ക് അവിടെ പോകാമല്ലോന്ന് അച്ഛൻ പറഞ്ഞു. ഉള്ളത് പറയാമല്ലോ, എന്നെ കളിയാക്കുകയാണോന്നാണ് അച്ഛനോട് ഞാൻ ചോദിച്ചത്.
38
ഞങ്ങളെ കൊണ്ട് സാധിക്കാത്ത കാര്യം
ഞങ്ങളെ കൊണ്ട് സാധിക്കാത്തൊരു കാര്യമായിരുന്നു ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ്. അവിടെ ഞാൻ പോകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ അച്ഛൻ എന്തിനാണ് സ്വപ്നം കാണുന്നതെന്ന് ഞാൻ ചിന്തിച്ചു.
ഒടുവിൽ വർങ്ങൾക്കിപ്പുറം അപ്പയുടെ മകൾ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൻ്റെ മുന്നിൽ നിൽക്കുകയാണ്. ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൽ ബിരുദവും നേടി. ജീവിതം എന്നത് ഒരുപാട് മാന്ത്രികതകൾ നിറഞ്ഞതാണെന്ന് മനസിലായ നിമിഷങ്ങള്‍.
58
ചെലവ് താങ്ങാനാകില്ലെന്ന് എനിക്കറിയാം..
അഡ്മിഷൻ ലഭിച്ചപ്പോൾ ആദ്യം ഞാൻ വീട്ടിൽ അക്കാര്യം പറഞ്ഞിരുന്നില്ല. കാരണം അവർക്ക് അതിന്റെ ചെലവ് താങ്ങാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ സഹോദരങ്ങളുടെ പഠിപ്പിന് നേരത്തെ വിദ്യാഭ്യാസ ലോൺ എടുത്തതാണ്. എന്റേൽ പണവും ഇല്ല. ചെലവേറിയ തീരുമാനമായിരുന്നു അത്. എന്നാൽ എത്ര ചെലവായാലും ഈ അവസരം വേണ്ടെന്ന് വയ്ക്കരുത്. പൈസ എങ്ങനെയും ഉണ്ടാക്കാം, എന്നോട് പഠിക്കാനാണ് അപ്പയും അമ്മയും പറഞ്ഞത്.
68
മക്കൾക്കായി ഏതറ്റം വരെയും പോകുന്നവർ
മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരായിരുന്നു എന്റെയും മാതാപിതാക്കൾ. ചിലപ്പോഴൊക്കെ പേടി തോന്നിയിട്ടുണ്ട്. അവശ്യ നേരത്തെല്ലാം അവരെനിക്കൊപ്പം നിന്നു.
78
സ്വപ്നം കാണാനാൻ പ്രേരിപ്പിച്ചവർ
എന്നെ സ്വപ്നം കാണാനു അതെത്തി പിടിക്കാനും പ്രേരിപ്പിച്ചവരാണ് അപ്പയും അമ്മയും. അപ്പാ.. അമ്മ.. നന്ദി. എന്നെ ഇത്രത്തോളം സ്നേഹിച്ചതിന് നന്ദി.
യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുക എന്നത് നിസാരകാര്യമായിരുന്നില്ല. അത്രയും ബുദ്ധിമുട്ടേറിയതായിരുന്നു. നിരവധി പേരോട് മത്സരിച്ചാണ് പ്രവേശനം നേടിയത്. വിചാരിക്കാത്ത പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഇന്ന് അവിടെ നിന്നും ഞാൻ ഇറങ്ങുന്നത് അഭിമാനത്തോടെയാണ്.
88
ഡിസ്റ്റിംഗ്ക്ഷനോടെ പാസ്
തീസീസ് സബ്മിറ്റ് ചെയ്ത് ഡിസ്റ്റിംഗ്ക്ഷനോടെയാണ് ഞാൻ പാസായത്. എന്റെ ഉള്ളിലെ വെളിച്ചം കരുത്തായി. എന്തൊരു മികച്ച വർഷമായിരുന്നു കടന്നുപോയത്. എന്നെ മനസിലാക്കിയ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ്. സെലിബ്രിറ്റികളടക്കം നിരവധി പേർ എസ്തറിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.