റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ദിവസം ചിത്രം 58.53% തമിഴ് ഒക്യുപൻസി രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ 1,042 ഷോകളിലായി 72.50% ഒക്യുപൻസി, ബെംഗളൂരുവിൽ 455 ഷോകളിൽ നിന്ന് 44.50% ഒക്യുപൻസി എന്നിങ്ങനെയാണ് കണക്കുകൾ. നിലവിലെ റിപ്പോർട്ട് പ്രകാരം 2024ലെ ഏറ്റവും വലിയ ഹിറ്റ് വിജയിയുടെ ഗോട്ട് ആണ്. രണ്ട് ദിവസത്തിൽ 70 കോടിയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ.