സ്‍മാർട്ട്‌ഫോൺ നിങ്ങളുടെ ഓരോ നീക്കവും എങ്ങനെ മനസിലാക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഡസൻ കണക്കിന് ചെറിയ സെൻസറുകളാണ് ഇത് സാധ്യമാക്കുന്നത്. സ്മാർട്ട്‌ഫോണിലെ ചില സെൻസറുകള്‍ പരിചയപ്പെടാം.
സ്‍മാർട്ട്‌ഫോണുമായി നിങ്ങൾ തിളക്കമുള്ള സൂര്യപ്രകാശത്തിൽ നിന്നും ഒരു മുറിയിൽ പ്രവേശിക്കുമ്പോൾ തന്നെ അതിന്‍റെ തെളിച്ചം ഓട്ടോമാറ്റിക്കായി മാറുന്നു. ഇത് ഫോണിൽ നൽകിയിരിക്കുന്ന ആംബിയന്‍റ് ലൈറ്റ് സെൻസറിന്‍റെ മാജിക്കാണ്. ഈ സെൻസർ നിങ്ങളുടെ ചുറ്റുമുള്ള പ്രകാശത്തിന്‍റെ തീവ്രത തുടർച്ചയായി അളക്കുകയും അതിനനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുകയും ചെയ്യുന്നു. സാധാരണയായി നിങ്ങളുടെ ഫോണിന്‍റെ മുൻ ക്യാമറയ്ക്ക് സമീപമാണ് ഈ സെൻസർ സ്ഥിതി ചെയ്യുന്നത്. കൂടാതെ ബാറ്ററി ലാഭിക്കുന്നതിലും സ്‌ക്രീനിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിലും ഈ സെൻസർ വലിയ പങ്ക് വഹിക്കുന്നു.
25
ആക്‌സിലറോമീറ്റർ
സ്‍മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സെൻസറുകളിൽ ഒന്നാണ് ആക്‌സിലറോമീറ്റർ. ഇത് ഫോണിന്‍റെ ഓരോ ചലനവും ട്രാക്ക് ചെയ്യുന്നു. ഗെയിമിംഗ് സമയത്ത് ഫോൺ ചരിക്കുമ്പോഴോ മേശയിൽ നിന്ന് ഫോൺ ഉയർത്തുമ്പോഴോ സ്‌ക്രീൻ ഓട്ടോമാറ്റിക്കായി ഓണാകുന്നതിന് പിന്നിൽ ഈ സാങ്കേതികവിദ്യയാണ്. വശങ്ങളിൽ നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും മുന്നോട്ടും പിന്നോട്ടും ഫോണിന്‍റെ ഓരോ ചലനവും ഈ സെൻസർ കണ്ടെത്തുന്നു. കൂടാതെ ഇത് ഇമേജ് സ്റ്റെബിലൈസേഷനും സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും സ്ഥിരതയോടെ കാണപ്പെടുകയും ഇളകാതിരിക്കുകയും ചെയ്യുന്നു.
35
താപനില സെൻസർ
സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സ്മാർട്ട്‌ഫോണുകൾ സംസാരിക്കുന്നതിലോ ഫോട്ടോ എടുക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. ഗൂഗിൾ പിക്‌സൽ 8 പ്രോയും അതിന്‍റെ തുടർന്നുള്ള ഏറ്റവും പുതിയ പ്രോ മോഡലുകളും ഇപ്പോൾ ഒരു പ്രത്യേക താപനില സെൻസറുമായി വരുന്നു. ബാഹ്യ വസ്‌തുക്കളുടെ താപനില പറയാൻ ഈ സെൻസറിന് കഴിവുണ്ട്. നിങ്ങൾ അടുക്കളയിൽ പാചകം ചെയ്യുകയാണെങ്കിൽ, അതിന്‍റെ സഹായത്തോടെ നിങ്ങൾക്ക് പാനിന്‍റെ താപനില മുതൽ മുറിയുടെ ചൂട് വരെ എല്ലാം എളുപ്പത്തിൽ അളക്കാൻ കഴിയും.
ഫോണിന്‍റെ സുരക്ഷയിൽ ഫിംഗർപ്രിന്‍റും ഫേസ് സെൻസറും അത്യാവശ്യമാണ്. ഫോൺ അൺലോക്ക് ചെയ്യാനോ പേയ്‌മെന്‍റിനുള്ള ഒതന്‍റിക്കേഷൻ നൽകാനോ ആകട്ടെ, ഫിംഗർപ്രിന്‍റ് സെൻസർ ഉപയോഗിക്കുന്നു. അതേസമയം, ഫോൺ അൺലോക്ക് ചെയ്യാനാണ് ഫേസ് സെൻസർ കൂടുതലും ഉപയോഗിക്കുന്നത്.
55
മാഗ്നെറ്റോമീറ്റർ
സാങ്കേതിക വിദഗ്ധർ ഒഴികെ, വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സെൻസറിന്‍റെ പേര് കേട്ടിരിക്കാൻ സാധ്യതയുള്ളൂ. പലപ്പോഴും അജ്ഞാതമായ റോഡുകളിൽ ഗൂഗിൾ മാപ്‌സ് നിങ്ങൾക്ക് ഏക പിന്തുണയായി മാറുന്നു, പക്ഷേ നിങ്ങൾ ഏത് വഴിക്കാണ് തിരിയുന്നതെന്ന് മാപ്പിന് എങ്ങനെ അറിയാം? ഇവിടെയാണ് ഭൂമിയുടെ മാഗ്നെറ്റിക്ക് ഫീൽഡ് കണ്ടെത്തുകയും ഫോണിനെ ഒരു ഡിജിറ്റൽ കോമ്പസ് പോലെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന മാഗ്നെറ്റോമീറ്റർ സെൻസർ ഉപയോഗപ്രദമാകുന്നത്. നിങ്ങൾ തിരിഞ്ഞാലുടൻ, മാഗ്നെറ്റോമീറ്റർ ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങളെ തിരിച്ചറിയുകയും മാപ്പ് ശരിയായ ദിശയിൽ സജ്ജമാക്കുകയും ചെയ്യുന്നം. അപ്പോൾ ഗൂഗിൾ മാപ്പ് സ്‌ക്രീനും അതേ ദിശയിൽ കറങ്ങുന്നു.