MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Technology
  • വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും പൂട്ട്, നിയമം പാലിക്കുവരെ രാജ്യത്ത് പ്രഖ്യാപിത വിലക്ക്; കനത്ത പിഴയും ചുമത്തി റഷ്യ

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും പൂട്ട്, നിയമം പാലിക്കുവരെ രാജ്യത്ത് പ്രഖ്യാപിത വിലക്ക്; കനത്ത പിഴയും ചുമത്തി റഷ്യ

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റഷ്യ ടെലഗ്രാം ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 7.5 കോടി രൂപ പിഴ ചുമത്തിയതിനൊപ്പം, സർക്കാർ പിന്തുണയുള്ള 'മാക്സ്' എന്ന ആപ്പ് ഉപയോഗിക്കാൻ പൊതുജനങ്ങള്‍ക്ക് നിർദ്ദേശവും നൽകി. 

1 Min read
Author : Web Desk
Published : Feb 14 2026, 09:25 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
നിരോധനം പ്രാബല്യത്തിൽ
Image Credit : ANI

നിരോധനം പ്രാബല്യത്തിൽ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് റഷ്യയില്‍ നിയന്ത്രണം. ടെലഗ്രാം പ്രാദേശിക നിയമങ്ങൾ പാലിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് റഷ്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ റോസ്കോംനാഡ്‌സർ (Roskomnadzor) അറിയിച്ചു. റഷ്യയില്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായിരുന്നു ടെലഗ്രാം.

25
സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും
Image Credit : Getty

സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും

കുറ്റകൃത്യങ്ങളും തീവ്രവാദ സ്വഭാവമുള്ള ആശയങ്ങളും പ്രചരിക്കുന്നത് തടയുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടെന്ന് റഷ്യൻ സർക്കാർ ആരോപിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിലും തട്ടിപ്പുകൾ തടയുന്നതിലും ടെലഗ്രാം വേണ്ടത്ര നടപടികൾ എടുത്തില്ലെന്ന് റോസ്കോംനാഡ്‌സർ പറയുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാലാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Related image1
നിറങ്ങളിലും ഞെട്ടിക്കാന്‍ സാംസങ് ഗാലക്‌സി എസ്26 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍; ചിത്രങ്ങള്‍ ലീക്കായി
Related image2
ഗൂഗിൾ ജെമിനി എഐ പ്രോ ഫ്രീ, അതും 18 മാസത്തേക്ക്; ജിയോയുടെ സർപ്രൈസ് ഗിഫ്റ്റ്
35
7.5 കോടി രൂപ പിഴ
Image Credit : Getty

7.5 കോടി രൂപ പിഴ

നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനും ടെലഗ്രാമിന് 64 ദശലക്ഷം റൂബിൾ (ഏകദേശം 7.5 കോടി ഇന്ത്യൻ രൂപ) റഷ്യ പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക ഉടൻ അടയ്ക്കണമെന്ന് നിർദ്ദേശിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്തു.

45
ജനജീവിതം പ്രതിസന്ധിയിൽ
Image Credit : Freepik@sakila

ജനജീവിതം പ്രതിസന്ധിയിൽ

ഈ നിരോധനം റഷ്യയിലെ സാധാരണക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഒരുപോലെ ബാധിച്ചതായി റിപ്പോര്‍ട്ട്. നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടെലഗ്രാം രാജ്യത്ത് സേവനങ്ങൾ നിലച്ചതോടെ 'ഡൗൺഡിറ്റക്ടർ' (DownDetector) വെബ്സൈറ്റിൽ പരാതികൾ നിറഞ്ഞു. റഷ്യയിൽ ദൈനംദിന ആശയവിനിമയത്തിന് ടെലഗ്രാം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

55
ഇനി 'മാക്സ്' (Max) ആപ്പ് മാത്രം!
Image Credit : Pixabay

ഇനി 'മാക്സ്' (Max) ആപ്പ് മാത്രം!

വിദേശ ആപ്പുകൾ നിരോധിക്കുന്നതിനൊപ്പം, റഷ്യ തങ്ങളുടെ നിർമ്മിത ആപ്പായ 'മാക്സ്' (Max) നെ പ്രോത്സാഹിപ്പിക്കുകയാണ്. ഇനി റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്‌മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും 'മാക്സ്' ആപ്പ് നിർബന്ധമായും ഉണ്ടാകും. ചാറ്റിങ്, കോളിങ്, പണമിടപാട് സൗകര്യങ്ങൾ ഇതിലുണ്ട്. ഈ ആപ്പ് വികസിപ്പിച്ച വികെ (VK) കമ്പനിയുടെ സ്ഥാപകൻ പാവെൽ ഡുറോവ് ആണ്. ടെലഗ്രാം ആപ്പ് നിർമ്മിച്ചതും ഇദ്ദേഹം തന്നെയാണെന്നതാണ് കൗതുകം. എന്നാല്‍ പാവെൽ ഡുറോവ് 2014ല്‍ വികെ കമ്പനിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു. 

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

About the Author

WD
Web Desk
റഷ്യ
ടെലഗ്രാം
പാവെൽ ദുറോവ്

Latest Videos
Recommended Stories
Recommended image1
ഐഫോണ്‍ 17ഇയ്‌ക്ക് എത്ര രൂപയാകും? ലോഞ്ചിന് മുമ്പ് സകല വിവരങ്ങളും ചോര്‍ന്നു, ക്യാമറയില്‍ ആ നിരാശ തുടരും
Recommended image2
കൃത്രിമോപഗ്രഹ ശൃംഖലകള്‍ പെരുകുന്നു, ബഹിരാകാശ അവശിഷ്‍ടങ്ങൾ ഭൂമിയിൽ പതിച്ചേക്കുമെന്ന് ആശങ്ക
Recommended image3
നിറങ്ങളിലും ഞെട്ടിക്കാന്‍ സാംസങ് ഗാലക്‌സി എസ്26 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍; ചിത്രങ്ങള്‍ ലീക്കായി
Related Stories
Recommended image1
നിറങ്ങളിലും ഞെട്ടിക്കാന്‍ സാംസങ് ഗാലക്‌സി എസ്26 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍; ചിത്രങ്ങള്‍ ലീക്കായി
Recommended image2
ഗൂഗിൾ ജെമിനി എഐ പ്രോ ഫ്രീ, അതും 18 മാസത്തേക്ക്; ജിയോയുടെ സർപ്രൈസ് ഗിഫ്റ്റ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved