ഗൂഗിളിന്‍റെ രഹസ്യ നീക്കം; ആൻഡ്രോയ്‌ഡ് ഫോണുകള്‍ക്ക് വേഗമേറും, ബാറ്ററി ലൈഫും മെച്ചപ്പെടും

Published : Mar 13, 2026, 09:47 AM IST

ആൻഡ്രോയ്‌ഡ് സ്‍മാർട്ട്ഫോണുകൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാനും ബാറ്ററി ദൈർഘ്യം വർധിപ്പിക്കാനും സഹായിക്കുന്ന പുതിയ സാങ്കേതിക മാറ്റം കൊണ്ടുവരാൻ ഗൂഗിൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ. എന്താണ് ഇതിന്‍റെ പ്രത്യേകതകളെന്ന് വിശദമായി അറിയാം.

PREV
15

ഗൂഗിൾ ആൻഡ്രോയ്‌ഡ് കേർണൽ "ഓട്ടോഎഫ്‍ഡിഒ" അഥവാ ഓട്ടോമാറ്റിക് ഫീഡ്‌ബാക്ക്-ഡയറക്‌ടഡ് ഒപ്റ്റിമൈസേഷൻ (AutoFDO) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതായി ആൻഡ്രോയ്‌ഡ് എൽഎൽവിഎം ടൂൾചെയിൻ ടീം വ്യക്തമാക്കി. ഉപയോക്താവിന് നേരിട്ട് കാണാനാവാത്ത ഈ ബാക്ക്‌ഗ്രൗണ്ട് മാറ്റം ആന്‍ഡ്രോയ്‌ഡ് ഫോണിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്.

25

സാധാരണയായി ഒരു സ്‍മാർട്ട്ഫോൺ പ്രവർത്തിക്കുമ്പോൾ, സിസ്റ്റം ബാക്ക്‌ഗ്രൗണ്ടില്‍ ആയിരക്കണക്കിന് ചെറിയ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കും. ഉദാഹരണത്തിന്, ഒരു ഫംഗ്‍ഷൻ ഇൻലൈൻ ചെയ്യണമോ, കണ്ടീഷണൽ സ്റ്റേറ്റ്മെന്‍റിൽ ഏത് ബ്രാഞ്ച് ഉപയോഗിക്കണമോ എന്നിങ്ങനെയള്ള കാര്യങ്ങൾ കോമ്പിലർ തീരുമാനിക്കും. എന്നാൽ ഇത്തരം തീരുമാനങ്ങൾ സാധാരണയായി സ്റ്റാറ്റിക് കോഡ് ഹിന്‍റ്സ് അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ യഥാർഥ ഉപയോഗ സാഹചര്യങ്ങളിൽ ഇവ എപ്പോഴും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നില്ല.

35

ഈ പ്രശ്‍നത്തിന് പരിഹാരമായി ഓട്ടോഎഫ്‍ഡിഒ പ്രവർത്തിക്കുന്നു. യഥാർഥ ഉപയോഗത്തിൽ പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തി, അതനുസരിച്ച് കാംപൈലറിനെ ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. സിപിയുവിന്‍റെ ബ്രാഞ്ചിംഗ് ഹിസ്റ്ററി പരിശോധിച്ച് സാധാരണയായി ഏത് എക്സിക്യുട്ടേഷൻ വഴിയാണ് ആണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തുന്നു. തുടർന്ന് കേർണൽ വീണ്ടും ബിൽഡ് ചെയ്യുമ്പോൾ, കോംപിലർ ഈ വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായ ഒപ്റ്റിമൈസേഷൻ നടത്തും.

45

ആൻഡ്രോയ്‌ഡ് കേർണലിനായി ഈ ഡാറ്റ നേരിട്ട് ഉപയോക്തൃ ഉപകരണങ്ങളിൽ നിന്ന് ശേഖരിക്കുന്നില്ല. പകരം ലാബ് പരിസരത്തിൽ യഥാർഥ ഉപയോഗം അനുകരിച്ചാണ് വിവരങ്ങൾ സൃഷ്‍ടിക്കുന്നത്. ഗൂഗിൾ നടത്തിയ പ്രാരംഭ പരീക്ഷണങ്ങളിൽ ചില വ്യക്തമായ മെച്ചപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോണിന്‍റെ ബൂട്ട് ടൈം ഏകദേശം 2.1 ശതമാനം വരെ വേഗത്തിലായി. പൂർണ്ണമായി അടച്ചിരിക്കുന്ന ആപ്പ് വീണ്ടും തുറക്കുമ്പോൾ ഉണ്ടാകുന്ന ലോഞ്ച് സമയം 4.3 ശതമാനം വരെ കുറയുകയും ചെയ്തു. ഉപയോക്താക്കൾക്ക് നേരിട്ട് ശ്രദ്ധിക്കാനാവാത്ത മറ്റ് ചില പെർഫോമൻസ് മേഖലകളിലും കൂടുതൽ പുരോഗതി കണ്ടെത്തിയിട്ടുണ്ട്.

55

ഈ സംവിധാനം ഡിഫോൾട്ട് ആയി പ്രവർത്തിക്കും. അതായത്, ഗൈഡ് പാറ്റേൺസിൽ ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ പഴയ ഒപ്റ്റിമൈസേഷൻ രീതികൾ തന്നെ സിസ്റ്റം ഉപയോഗിക്കും. ആൻഡ്രോയ്‌ഡ് കേർണലിന്‍റെ ആൻഡ്രോയ്‌ഡ് 16-6.12, ആൻഡ്രോയ്‌ഡ് 15-6.6, കൂടാതെ വരാനിരിക്കുന്ന ആൻഡ്രോയ്‌ഡ് 17-6.18 പതിപ്പുകളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ ഫലമായി കൂടുതൽ വേഗത്തിലുള്ള ഇന്‍റർഫേസ്, വേഗമേറിയ ആപ്പ് സ്വിച്ചിംഗ്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories