ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ ഉപയോഗിച്ച് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള മികച്ച വഴികൾ അറിയാം. തുടക്കക്കാർക്കായി ഇതാ 5 കിടിലൻ വഴികൾ. ഇവ വിദഗ്‌ധമായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ വരെ സമ്പാദിക്കാം.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഒരു സാങ്കേതികവിദ്യ മാത്രമല്ല, ആളുകള്‍ക്ക് വരുമാനം നേടാനുള്ള ഒരു സ്വർണ്ണഖനി കൂടിയാണ്. 2026-ൽ എഐ ടൂളുകൾ ഉപയോഗിക്കാൻ അറിയാവുന്നവർക്ക് തൊഴിലവസരങ്ങൾ കൂടും. നിങ്ങളൊരു വിദ്യാർഥിയോ, വീട്ടമ്മയോ, ജോലി അന്വേഷിക്കുന്ന ആളോ ആകട്ടെ, എഐ വഴി എങ്ങനെ വരുമാനം കണ്ടെത്താമെന്ന് നോക്കാം.
26
എഐ ഉപയോഗിച്ച് കോണ്ടന്‍റുകള്‍ നിർമ്മിക്കാം
എഴുത്തിന്‍റെയും വീഡിയോയുടെയും ലോകത്ത് എഐ വലിയ മാറ്റങ്ങളുണ്ടാക്കുകയാണ്. ChatGPT പോലുള്ള ടൂളുകൾ ഉപയോഗിച്ച് ലേഖനങ്ങളും ബ്ലോഗുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വേഗത്തിൽ തയ്യാറാക്കാം. മുഖം കാണിക്കാതെ തന്നെ യൂട്യൂബ് ചാനലുകൾ (Faceless Channels) ആരംഭിച്ച് ലക്ഷങ്ങൾ സമ്പാദിക്കാനും എഐ വീഡിയോ എഡിറ്റിംഗ് ടൂളുകൾ സഹായിക്കും.
36
ഫ്രീലാൻസിംഗും എഐ സേവനങ്ങളും
Upwork, Fiverr പോലുള്ള ഫ്രീലാൻസിംഗ് സൈറ്റുകളിൽ എഐ സേവനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ലോഗോ ഡിസൈൻ, ഫോട്ടോകൾ മിനുക്കിയെടുക്കൽ (Image Enhancement), ഓട്ടോമേറ്റഡ് ഇമെയിൽ മറുപടികൾ തയ്യാറാക്കൽ തുടങ്ങിയ ജോലികൾ എഐ ടൂളുകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ചെയ്യാം. ഇതിന് വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല, കൃത്യമായ നിർദ്ദേശങ്ങൾ ('Prompt') നൽകാൻ അറിഞ്ഞാൽ മതി.
Midjourney, DALL-E പോലുള്ള ടൂളുകൾ ഉപയോഗിച്ച് കിടിലൻ ചിത്രങ്ങൾ വരച്ച് ഓൺലൈനായി വിൽക്കാം. ഇത് കൂടാതെ, ചെറിയ ബിസിനസുകൾക്ക് ആവശ്യമായ പരസ്യ ചിത്രങ്ങൾ, പോസ്റ്ററുകൾ, ഡിജിറ്റൽ പുസ്‌തകങ്ങൾ (E-books) എന്നിവയെല്ലാം എഐ ഉപയോഗിച്ച് ഡിസൈൻ ചെയ്ത് പണമുണ്ടാക്കാം.
56
ഓൺലൈൻ കോച്ചിംഗും പരിശീലനവും
നിങ്ങൾക്ക് ഏതെങ്കിലും ഒരു എഐ ടൂൾ നന്നായി ഉപയോഗിക്കാൻ അറിയാമെങ്കിൽ, അത് മറ്റുള്ളവരെ പഠിപ്പിച്ചും വരുമാനം നേടാം. 'പ്രോംപ്റ്റ് എഞ്ചിനീയറിംഗ്' (Prompt Engineering) അല്ലെങ്കിൽ 'പ്രൊഡക്‌ടിവിറ്റിക്കായി AI' (AI for Productivity) പോലുള്ള വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകളോ വർക്ക്‌ഷോപ്പുകളോ നടത്തുന്നത് ഇപ്പോൾ വലിയ ട്രെൻഡാണ്.
66
ഇപ്പോൾ തന്നെ തുടങ്ങാം!
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് നമ്മളും മാറുക എന്നതാണ് ബുദ്ധി. എഐ ഇക്കാലത്ത് ജോലികൾ ഇല്ലാതാക്കുകയല്ല, മറിച്ച് എഐ ഉപയോഗിക്കാൻ അറിയാവുന്നവർ അറിയാത്തവരുടെ ജോലികൾ സ്വന്തമാക്കും എന്നാണ് നാം മനസിലാക്കേണ്ടത്. അതിനാൽ, അടിസ്ഥാനപരമായ എഐ ടൂളുകൾ ഇന്നുതന്നെ പഠിച്ചു തുടങ്ങൂ.