നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ ആദ്യം എന്തുചെയ്യണം? ഇതാ അറിയേണ്ടതെല്ലാം

Published : Jan 18, 2026, 09:16 AM IST

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണമെന്നുള്ള അറിവ് വളരെ പ്രധാനമാണ്. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയാൽ, ഉടനടി ചില പ്രധാന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ലീക്കാകും.

PREV
16
1. നിങ്ങളുടെ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക

നിങ്ങളുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്‌തിട്ടില്ലെന്ന് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെ ബന്ധപ്പെടുക.

26
2. നിങ്ങളുടെ ഉടനടി പാസ്‌വേഡുകൾ മാറ്റുക

എല്ലാ പാസ്‌വേഡുകളും ഉടനടി പുതിയതും ശക്തവുമായവയിലേക്ക് മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം. പ്രശ്‍നം ബാധിച്ച ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഇത് ചെയ്യണം.

36
3. സംശയാസ്‌പദമായ ആപ്പുകൾ നീക്കം ചെയ്യുക

നിങ്ങളുടെ ഫോണിലെ എല്ലാ ആപ്പുകളുടെയും ഒരു ഓഡിറ്റ് നടത്തുക, സംശയാസ്‌പദമായതോ അജ്ഞാതമായതോ ആയ ആപ്പുകൾ നീക്കം ചെയ്യുക. നീക്കം ചെയ്യൽ വിജയകരമാണെന്ന് ഉറപ്പാക്കാൻ ഫോൺ റീസ്റ്റാർട്ട് ചെയ്‌ത് വീണ്ടും പരിശോധിക്കുക.

46
4. ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യുക

ധാരാളം പോപ്പ്-അപ്പുകളോ മാൽവെയർ ആപ്പുകളോ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്‌താൽ, ഫോൺ ഫാക്‌ടറി സെറ്റിംഗ്‍സിലേക്ക് മാറ്റുക. പക്ഷേ ഫോണിലെ സകല ഡാറ്റകൾ ഉൾപ്പെടെ സംഭരിച്ചിരിക്കുന്നതെല്ലാം നഷ്‌ടപ്പെടുമെന്നതിനാൽ അറ്റകൈ പ്രയോഗമായി മാത്രം ഫാക്‌ടറി സെറ്റിംഗ്‍സ് ചെയ്യുക. 

56
5. നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുക

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും മറ്റ് കോൺടാക്റ്റുകളെയും അറിയിക്കുന്നതും നിങ്ങളുടെ ഫോണിൽ നിന്ന് വരുന്നതായി തോന്നുന്ന എല്ലാ സന്ദേശങ്ങളും അവഗണിക്കാനും ഡെലീറ്റ് ചെയ്യാനും മുന്നറിയിപ്പ് നൽകുന്നതും നല്ലതാണ്.

66
6. സൈബര്‍ സെല്ലിനെ സമീപിക്കുക

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയാല്‍ അക്കാര്യം ഉറപ്പിക്കാന്‍ സൈബര്‍ വിദഗ്‌ധരെയോ സൈബര്‍ സെല്ലിനെയോ സമീപിക്കുക. സാമ്പത്തിക നഷ്‌ടം, വിവര ചോര്‍ച്ച തുടങ്ങിയവ സംഭവിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം സൈബര്‍ സെല്ലില്‍ അക്കാര്യം അറിയിക്കേണ്ടതാണ്.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories