ആപ്പിൾ തങ്ങളുടെ അടുത്ത ബജറ്റ്-സൗഹാര്‍ദ ഐഫോണായ ഐഫോൺ 17ഇ താങ്ങാനാവുന്ന വിലയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ ഇതുവരെ ഐഫോണ്‍ 17ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ആപ്പിളിന്‍റെ അടുത്ത ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണാണ് ഐഫോൺ 17ഇ. എന്നാൽ ഈ ഐഫോണിനെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന ചില വാർത്തകൾ ഐഫോൺ പ്രേമികൾക്ക് അൽപ്പം നിരാശ സമ്മാനിക്കുന്നതാണ്. ഐഫോൺ 17 സീരീസിലെ മറ്റ് ഫോണുകളിൽ കാണുന്ന 120Hz പ്രോമോഷൻ സാങ്കേതികവിദ്യയിലേക്ക് പുതിയ ഐഫോൺ 17ഇയിലെ ഡിസ്‌പ്ലേ അപ്‌ഗ്രേഡ് ചെയ്യില്ല എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന.
25
ഐഫോൺ 17ഇ ഉടൻ പുറത്തിറങ്ങും
ഈ വർഷം ആദ്യ പാദത്തിൽ ആപ്പിൾ ഐഫോൺ 17ഇ പുറത്തിറക്കുമെന്ന് പ്രമുഖ ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ അവകാശപ്പെട്ടു. 2025 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത ഐഫോൺ 16ഇക്ക് ഏറെക്കുറെ സമാനമായിരിക്കും ഈ ഫോൺ എന്നാണ് റിപ്പോർട്ടുകൾ.
35
ഡൈനാമിക് ഐലൻഡ്
ഐഫോൺ 16ഇയിലേതിന് സമാനമായി, 60Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് എൽടിപിഎസ് ഒഎൽഇഡി പാനൽ ഐഫോൺ 17ഇയിൽ ഉണ്ടായിരിക്കും എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ട് അവകാശപ്പെടുന്നു. ഡൈനാമിക് ഐലൻഡ് സവിശേഷതയാണ് ഡിസ്പ്ലേയിൽ ഉണ്ടാകുക. കൂടാതെ, ഐഫോൺ 17 ഇയിൽ ആപ്പിളിന്‍റെ എ19 പ്രോസസർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ ഫേസ് ഐഡിയും ഉള്‍പ്പെടുത്തിയേക്കും.
ഐഫോൺ 16e-യിൽ എ18 ചിപ്പും ആപ്പിളിന്‍റെ കസ്റ്റം സി1 മോഡവും ലഭിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 48-മെഗാപിക്‌സൽ പിൻ ക്യാമറ, 12-മെഗാപിക്‌സൽ സെൽഫി ക്യാമറ, ഐപി68-റേറ്റഡ് ബിൽഡ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഇത് 18 വാട്‌സ് വയർഡ് ചാർജിംഗും 7.5 വാട്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
55
ഐഫോൺ 17ഇ ലോഞ്ച് തീയതി
ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഐഫോൺ 17ഇ ലോഞ്ച് പ്രതീക്ഷിക്കുന്നതായി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഒരുപക്ഷേ ഐഫോൺ 17ഇ ഫെബ്രുവരി അവസാനത്തോടെ അവതരിപ്പിക്കുമെന്നും 2026 മാർച്ച് ആദ്യം വിൽപ്പനയ്‌ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു.