ടെലികോം, ഐടി മേഖലകളിൽ 2026ല്‍ വിപ്ലവ മാറ്റങ്ങൾ; താരിഫ് വര്‍ധനയും പട്ടികയില്‍

Published : Jan 04, 2026, 01:13 PM IST

ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഡിജിറ്റൽ വഴിത്തിരിവായി 2026 മാറാൻ പോവുകയാണ്. ഇതാ ടെലികോം, ഐടി മേഖലകളിൽ ഈ വർഷം സംഭവിച്ചേക്കാവുന്ന ചില പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിയാം.

PREV
15
1. കോള്‍ വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ തെളിയും

2026 മുതൽ, ഇൻകമിംഗ് കോളുകൾ വിളിക്കുന്നയാളുടെ വ്യക്തമായ പേര് നിങ്ങളുടെ മൊബൈൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. അത് ആധാർ അടിസ്ഥാനമാക്കിയുള്ള ഐഡന്‍റിറ്റി വെരിഫിക്കേഷൻ സിസ്റ്റവുമായി ലിങ്ക് ചെയ്‌തിരിക്കും. ടെലികോം കമ്പനികൾ ഇതിനകം തന്നെ ഒന്നിലധികം സർക്കിളുകളിൽ ഈ സവിശേഷതയുടെ വിജയകരമായ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

25
2. മൊബൈൽ ടവറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ്

ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഇനി മുതൽ മൊബൈൽ ടവറുകളിൽ മാത്രമായി പരിമിതപ്പെടില്ല. 2026-ൽ ഇന്ത്യ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സ്റ്റാർലിങ്ക് പോലുള്ള കമ്പനികൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും.

35
3. മൊബൈൽ താരിഫുകൾ 15–20% വരെ ഉയർന്നേക്കാം

മെച്ചപ്പെട്ട സേവനങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെങ്കിലും മൊബൈൽ ഉപയോഗച്ചെലവും വർധിക്കാൻ സാധ്യതയുണ്ട്. 2026-ൽ മൊബൈൽ താരിഫ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാർ തയ്യാറെടുക്കുകയാണ്.

45
4. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു അടിസ്ഥാന എഐ മോഡൽ

സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പിൽ, 2026-ൽ ഇന്ത്യ സ്വന്തമായി ഒരു അടിസ്ഥാന എഐ മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാറ്റ്‍ജിപിടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ ആഗോള എഐ സംവിധാനങ്ങളുമായി മത്സരിക്കുന്നതിനാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

55
5. ഡീപ്ഫേക്കുകൾ നിയന്ത്രിക്കുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ

എഐ വ്യാപനത്തോടെ ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോയും ഗുരുതരമായ ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ട്. ഇതിനെ നേരിടാൻ എഐ ജനറേറ്റഡ് സിന്തറ്റിക് ഉള്ളടക്കം നിയന്ത്രിക്കുന്നതിന് 2026-ൽ ഇന്ത്യ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories