മണിക്കൂറുകൾ ലാഭം! എറണാകുളം-ബെംഗളൂരു യാത്ര ഇനി അതിവേ​ഗം; വന്ദേ ഭാരത് ടിക്കറ്റ് നിരക്കും സമയക്രമവും

Published : Nov 08, 2025, 03:44 PM IST

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം ട്രെയിൻ സർവീസാണിത്. 

PREV
16
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത്

കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. 8 കോച്ചുകളുള്ള ഈ ട്രെയിൻ തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചാണ് ബെംഗളൂരുവിൽ എത്തുന്നത്. 

26
യാത്രാ സമയം

‌583 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുമെന്നതാണ് പുതിയ വന്ദേ ഭാരതിന്റെ സവിശേഷത. ഇത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കും.

36
ട്രെയിൻ ഷെഡ്യൂൾ

ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു (26652) നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും. ബെംഗളൂരുവിൽ നിന്ന് (26651) പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

46
ടിക്കറ്റ് നിരക്കുകൾ

എറണാകുളം - ബെംഗളൂരു - ചെയര്‍കാര്‍ - 1,615 രൂപ

എറണാകുളം - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,980 രൂപ

തൃശൂര്‍ - ബെംഗളൂരു - ചെയര്‍കാര്‍ - 1505 രൂപ,

തൃശൂര്‍ - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,770 രൂപ

പാലക്കാട് - ബെംഗളൂരു - ചെയര്‍കാര്‍ - 1,360 രൂപ,

പാലക്കാട് - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,470 രൂപ

56
വേഗത്തിലുള്ള കണക്റ്റിവിറ്റി

ഉയർന്ന യാത്രാ ഡിമാൻഡുള്ള എറണാകുളവും ബെംഗളൂരുവും തമ്മിൽ ഏറ്റവും വേഗത്തിലുള്ള കണക്റ്റിവിറ്റി ഇതുവഴി സാധ്യമാകുമെന്ന് സതേൺ റെയിൽവേ അറിയിച്ചു.

66
സമ്പദ്‌വ്യവസ്ഥയ്ക്കും ടൂറിസത്തിനും ഉത്തേജനം

സമ്പദ്‌വ്യവസ്ഥയ്ക്കും ടൂറിസത്തിനും ഒരുപോലെ ഉത്തേജനം നൽകാൻ എറണാകുളം-ബെം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

Read more Photos on
click me!

Recommended Stories