വയനാട് കള്ളാടിയിലെ തുരങ്കപാത വീണ്ടും വിവാദ വിഷയമായി മാറിയിരിക്കുന്നു. അപകടവും മരണ സംഖ്യയും പാരിസ്ഥിതിക പഠനത്തെ സംശയമുനമ്പിൽ നിർത്തുന്നു. അപകടത്തിന് പിന്നാലെ തുരങ്കപാതാ നിർമ്മാണം താത്കാലികമായി നിർത്തിവച്ചെന്ന് സർക്കാർ അറിയിച്ചു.
കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെന്നും എന്നാൽ കരാർ കമ്പനി അത് ചെയ്യാതിരുന്നതാണ് അപകട കാരണമെന്നുമാണ് അപകടത്തിന് പിന്നാലെ സർക്കാർ ആരോപിച്ചത്.
210
അതേസമയം, സർക്കാർ തലത്തിൽ നിന്നുള്ള നിർദേശം കിട്ടിയതിന് പിന്നാലെ മണ്ണ് നീക്കം തുടങ്ങിയിരുന്നുവെന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ അവകാശപ്പെട്ടു.
310
മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഊരാളുങ്കലിനെ അറിയിച്ചതായും മന്ത്രി ടി സിദ്ദിഖ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിടുന്നത് വൻ തോതിൽ ആശങ്ക പരത്തിയതായും റിപ്പോർട്ടുകളുമുണ്ട്.
510
സംഭവം വിവാദമായതിന് പിന്നാലെ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു.
610
സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കരാർ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
710
ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായവും സർക്കാർ പ്രഖ്യാപിച്ചു.
810
ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
910
ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനിയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവർക്കായി ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു.
1010
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.