ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലാണുള്ളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വായു ഗുണനിലവാര സൂിക (AQI) പ്രകാരം പല ഇന്ത്യൻ നഗരങ്ങളും അപകടകരമായ അവസ്ഥയിലാണ്. വായു മാത്രമല്ല, ജലവും മലിനമായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ.
വാഹനങ്ങളിൽ നിന്നുള്ള പുക, കൽക്കരി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ എന്നിവയാണ് വായു മലിനീകരണത്തിന്‍റെ മുഖ്യ സ്രോതസ്സുകൾ.
210
കാർഷിക അവശിഷ്ടങ്ങൾ
ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ (stubble burning) കത്തിക്കുന്നത് ദില്ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗുരുതരമായ പുകമഞ്ഞിന് (Smog) കാരണമാകുന്നു.
310
ആരോഗ്യ പ്രശ്നങ്ങളും ആയുർദൈർഘ്യവും
വായുവിലെ PM2.5 പോലുള്ള സൂക്ഷ്മകണികകൾ ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ഗംഗ, യമുന തുടങ്ങിയ ഇന്ത്യയിലെ പ്രധാന നദികൾ അതീവ ഗുരുതരമായ മലിനീകരണം നേരിടുന്നു. നഗരങ്ങളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത ഓടജലം (sewage) നേരിട്ട് നദികളിലേക്ക് ഒഴുക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതേസമയം 30,235 കോടി ചെലവിട്ട് നമാമി ഗംഗാ പരിപാടിയും സർക്കാര്‍ നടത്തുന്നു.
510
വ്യാവസായിക രാസമാലിന്യങ്ങൾ
ഫാക്ടറികളിൽ നിന്നുള്ള അപകടകരമായ രാസവസ്തുക്കളും ഘനലോഹങ്ങളും (heavy metals) ജലസ്രോതസ്സുകളിൽ കലരുന്നത് ജലജീവികൾക്കും മനുഷ്യർക്കും വലിയ ഭീഷണിയാണ്.
610
ഭൂഗർഭജല മലിനീകരണം
ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂഗർഭജലത്തിൽ ആർസെനിക്, ഫ്ലൂറൈഡ് എന്നിവയുടെ അംശം അനുവദനീയമായ അളവിലും വളരെ കൂടുതലാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
710
കാർഷിക രാസവസ്തുക്കളുടെ ഒഴുക്ക്
കൃഷിയിടങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും മഴവെള്ളത്തിലൂടെ ഒഴുകി കുളങ്ങളിലും നദികളിലും എത്തുന്നത് ജലം വിഷമയമാക്കുന്നു.
810
പ്ലാസ്റ്റിക് മാലിന്യം``
ജലാശയങ്ങളിൽ വലിച്ചെറിയുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ജലത്തിന്റെ ഗുണനിലവാരം നശിപ്പിക്കുകയും ചെയ്യുന്നു.
910
സാമ്പത്തികവും സാമൂഹികവുമായ ആഘാതം
വിഷമയമായ ജലവും വായുവും ജനങ്ങളുടെ ആരോഗ്യച്ചെലവ് വർദ്ധിപ്പിക്കുകയും, തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തുകയും, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യുന്നു.
1010
പ്രതിഷേധിച്ചാൽ അറസ്റ്റ്
ഇന്ത്യാ ഗേറ്റിന് മുന്നിൽ വായു മലിനീകരണത്തിന്‍റെ ഗുരുതരാവസ്ഥയിൽ പ്രതിഷേധിച്ച് നടന്ന സമരം അറസ്റ്റിൽ അവസാനിച്ചു. 'ദില്ലി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ' പോലുള്ള വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മകളുമായിരുന്നു പ്രതിഷേധത്തിന് പിന്നിൽ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മലയാളികൾ ഉൾപ്പെടെ 23 ഓളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ദില്ലി മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ 13 എയർ ഫ്യൂരിഫയരുകൾ വാങ്ങി വച്ചതും ബീഹാർ തെരഞ്ഞെടുപ്പിനിടെ ചാട്ട് പൂജയായ്ക്കിടെ യമുനാ തീരത്ത് വാസുദേവ് ഘാട്ടിൽ പ്രധാനമന്ത്രി സ്നാനത്തിനായി പ്രത്യേകം ശുദ്ധി ചെയ്ത ജലം ഉപയോഗിച്ച് കൃത്രിമ തടാകമുണ്ടാക്കിയത് വിവാദമായിരുന്നു.