പ്രായം വെറും നമ്പറല്ലേ? റോയൽ എൻഫീൽഡിൽ ഇന്ത്യ ചുറ്റുന്ന ഈ ദമ്പതികളോട് ചോദിച്ചു നോക്കൂ

First Published Mar 26, 2021, 1:49 PM IST

വിരമിച്ച ശേഷം നിങ്ങളാണെങ്കില്‍ എന്ത് ചെയ്യും? മറ്റ് ജോലികളെന്തെങ്കിലും ചെയ്യും. അല്ലെങ്കില്‍, വീട്ടിലിരുന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം വിശ്രമജീവിതം ആനന്ദകരമാക്കാനുള്ള വഴി തേടും അല്ലേ? എന്നാല്‍, ഇവിടെ ഈ ദമ്പതികള്‍ തങ്ങളുടെ ജീവിതം വേറെ ലെവൽ ആക്കിയിരിക്കുകയാണ്. മോഹനും ലീലയും തങ്ങളുടെ ജീവിതം അടിപൊളിയാക്കിയിരിക്കുന്നത് യാത്രകള്‍ ചെയ്താണ്. ആ യാത്രകളെ കുറിച്ചറിയാം.

എഴുപത്തിയേഴാമത്തെ വയസില്‍ 1974 -ല്‍ നിര്‍മ്മിതമായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഇന്ത്യ മുഴുവനും കറങ്ങിയടിച്ചിരിക്കുകയാണ് ഇവര്‍. നമ്മുടെ അതിമനോഹരമായ ഈ രാജ്യത്ത് 28 സംസ്ഥാനങ്ങളിലുമായി 2000 കിലോമീറ്റര്‍ കടന്നിരിക്കുന്നു ഇവര്‍. ആര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ലീല-മോഹന്‍ ദമ്പതികളുടേത്. യാത്രകളിലായാലും ജീവിതത്തിലായാലും പരസ്പരമുള്ള സ്നേഹത്തിലായാലും ഇവര് പൊളിയാണ് എന്ന് ആരും പറഞ്ഞുപോകും.
undefined
ആ യാത്രകള്‍ തുടങ്ങിയത് എങ്ങനെ എന്നതിനെ കുറിച്ച് മോഹന്‍ പറയുന്നത് ഇങ്ങനെ, 'ഹൃദയത്തില്‍ ഞാനൊരു സഞ്ചാരി ആണ്. അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നൊരാള്‍. കുറേക്കാലം വീട്ടില്‍ ഒരിടത്തിരിക്കാന്‍ എനിക്ക് എന്തായാലും പറ്റില്ല. 2016 -ല്‍ ഞാന്‍ തനിച്ച് കുറച്ച് യാത്രകള്‍ ചെയ്തിരുന്നു. അത് കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണാനും യാത്രകള്‍ ചെയ്യാനുമുള്ള ആവേശം എന്നിലുണ്ടാക്കി. ഓരോ സ്ഥലത്തെ കുറിച്ചും കിട്ടുന്ന വിവരങ്ങളെല്ലാം ശേഖരിക്കാനും അത് മാപ്പില്‍ അടയാളപ്പെടുത്താനും തുടങ്ങി ഞാന്‍.'
undefined
അങ്ങനെ ഒരു വര്‍ഷത്തോളമെടുത്ത് പദ്ധതി തയ്യാറാക്കി. ഒരു ജീവിതകാലത്തേക്കുള്ള യാത്ര ഇരുവരും തുടങ്ങുന്നത് അങ്ങനെയാണ്. മോഹന്‍ തന്‍റെ ബൈക്കിന് ഒരു സൈഡ്കാ‍ര്‍ കൂടി ഫിറ്റ് ചെയ്തു. ലീലയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നു ഇത്. നിങ്ങളുടെ പങ്കാളി ഏത് ഘട്ടത്തിലും നിങ്ങള്‍ക്കൊപ്പമുണ്ടാവുകയും നിങ്ങളെ കേള്‍ക്കുകയും ചെയ്യുമെങ്കില്‍ എത്ര കഠിനമായ പാതകളും പൂക്കള്‍ വിരിച്ച പാതകളായി അനുഭവപ്പെട്ടേക്കും എന്നതിന് ഉദാഹരണമാണ് ഈ ദമ്പതികളുടെ യാത്രയും ജീവിതവും.
undefined
ഏതായാലും, സമൂഹത്തിലെല്ലാം കാണുന്നത് പോലെ തന്നെ പദ്ധതിയെ കുറിച്ചറിഞ്ഞപ്പോള്‍ പലരും ആദ്യം പറഞ്ഞത്, 'കുറച്ചു കിലോമീറ്റര്‍ പോയിക്കഴിയുമ്പോള്‍ പോയതു പോലെ തന്നെ തിരിച്ചു വരും എന്നായിരുന്നു.' എന്നാല്‍, മക്കളുടെയും ചില പ്രിയപ്പെട്ടവരുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണയും സ്നേഹവും ഇവര്‍ക്ക് കൂട്ടിനുണ്ടായി. അവര്‍ പ്രതീക്ഷ കൈവിടാതെ ആദ്യ യാത്ര നടത്തി. അത് വഡോദരയില്‍ നിന്നും വാരാണസിയിലേക്കായിരുന്നു. എന്തിനോടെങ്കിലും നിങ്ങള്‍ക്ക് ഭ്രാന്തമായ ഇഷ്ടവും അഭിനിവേശവും ഉണ്ടെങ്കില്‍ ലക്ഷ്യത്തിലേക്ക് നിങ്ങളെ നയിക്കാന്‍ അതിന് കഴിയും എന്നതിന് ഉദാഹരണമായിരുന്നു ഇവരുടെ യാത്രകളും.
undefined
മധ്യപ്രദേശിലൂടെയാണ് ഇരുവരും വഡോദരയില്‍ നിന്നും വാരാണസിയിലേക്ക് പോയത്. എന്നാല്‍, ചിത്രകൂടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ലീല ഒന്ന് തെന്നുകയും അവരുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. അങ്ങനെ ആ യാത്ര 15 ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വരികയും ഇരുവരും തിരികെ വീട്ടിലേക്ക് പോരേണ്ടി വരികയും ചെയ്യുമെന്ന് കരുതിയിരുന്നു. എന്നാല്‍, ലീല ഉറച്ച് തന്നെയിരുന്നു, യാത്ര എന്തുവന്നാലും പൂര്‍ത്തീകരിക്കണം.
undefined
വൈകിയെങ്കിലും യാത്ര അടിപൊളിയായി തന്നെ നടന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, മേഘാലയ എന്നീ വഴികളിലൂടെയായിരുന്നു യാത്ര. യാത്രകളില്‍ സാമൂഹികമായ തിന്മകളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അവര്‍ ബോധവല്‍ക്കരണം നടത്തുക കൂടി ചെയ്തു. ചെറിയ ചില അധ്വാനങ്ങള്‍ രാജ്യത്തിന്‍റെ നന്മയ്ക്കും പുരോഗതിയ്ക്കും ഉതകും എന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.
undefined
തുറന്ന കരങ്ങളോടും നിറഞ്ഞ ചിരിയോടും കൂടിയാണ് ഓരോയിടത്തും ആളുകള്‍ ഈ ദമ്പതികളെ സ്വീകരിച്ചത്. ഇന്ത്യക്കാര്‍ വളരെ ശാന്തരും അതിഥികളോട് സ്നേഹമുള്ളവരും ആണ് എന്ന് ഇരുവരും അനുഭവത്തില്‍ നിന്നും പറയുന്നു. അത്തരം ആളുകളുടെ അതിഥികളാവുക എന്നത് വളരെ നല്ല അനുഭവമാണ്. അവരുമൊത്ത് ഭക്ഷണം പങ്ക് വയ്ക്കുമ്പോള്‍ അവരുടെ കഥകളും കേള്‍ക്കാമെന്നും മോഹന്‍ പറയുന്നു.
undefined
രാജ്യത്തെ കുറിച്ചും ഇവിടെയുള്ള ജനങ്ങളെ കുറിച്ചും അഭിമാനമുണ്ട് തങ്ങള്‍ക്ക് എന്നും ഇരുവരും പറയുന്നു. താല്‍പര്യവും ഇഷ്ടവുമാണ് പ്രധാന ഘടകങ്ങളെങ്കില്‍ അത് നിങ്ങളുടെ ശരീരത്തെ നയിക്കുമെന്നും ലക്ഷ്യത്തിലെത്തി ചേരാന്‍ സഹായിക്കും എന്നും ഈ ദമ്പതികളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
undefined
ഇരുവരുടെയും ഫിറ്റ്നെസ് രഹസ്യവും സിമ്പിളാണ്. ലളിതവും സമീകൃതവുമായ ആഹാരമാണത്. ആഹാരശീലം ശ്രദ്ധിച്ചാല്‍ തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ കിട്ടുമെന്നും നമ്മെ അത് ഫിറ്റാക്കി നിര്‍ത്തുമെന്നും ഇരുവരും പറയുന്നു.
undefined
താന്‍ വലിക്കാറോ കുടിക്കാറോ ഇല്ലെന്നും മോഹന്‍ പറയുന്നു. കിച്ചടിയും തൈരും തന്‍റെ ഡയറ്റ് മീലില്‍ ഉള്‍പ്പെടുന്നു. ജങ്ക് ഫുഡ്ഡോ അധികം എണ്ണയിലുള്ള ആഹാരമോ കഴിക്കാറില്ലെന്നും എവിടെച്ചെന്നാലും ആരോഗ്യപ്രദമായ ഭക്ഷണം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ട് എന്നും അദ്ദേഹം പറയുന്നു.
undefined
തന്‍റെ റോയല്‍ എന്‍ഫീല്‍ഡ് പോലെ തന്നെ തന്‍റെ ആരോഗ്യവും അദ്ദേഹം നോക്കുന്നു. യാത്രയോടും പരസ്പരവുമുള്ള സ്നേഹവും എല്ലാം അവരെ മുന്നോട്ട് നയിക്കുന്നു. നാട് ചുറ്റാനും ജീവിതം ആഘോഷിക്കാനും.
undefined
click me!