വിവാഹ സമ്മാനമായി അനാഥയുവതിക്ക് വീട്; സൂം മീറ്റില്‍ ഫവാസിന്റെയും റാഫിയയുടെയും വിവാഹം

First Published Sep 7, 2020, 4:04 PM IST

സൂം മീറ്റിംഗില്‍ അവരുടെ വിവാഹം.  മലപ്പുറത്താണ് ലോക്ക്ഡൗണ്‍ കാലത്ത് ഈ ഓണ്‍ലൈന്‍ വിവാഹം നടന്നത്. 

ലോകമെങ്ങും അടഞ്ഞു കിടക്കുന്ന കൊവിഡ് കാലത്ത്, ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും അധ്യായമാവുകയായിരുന്നു മലപ്പുറത്തെ ആ വിവാഹം.
undefined
വരനും വധുവും ജര്‍മനിയില്‍. അവളുടെ മാതാപിതാക്കള്‍ ആമയൂരിലുള്ള വീട്ടില്‍. വരന്റെ ഉറ്റവര്‍ വാഴക്കാട്ടെ അവന്റെ വീട്ടില്‍. സൂം മീറ്റിംഗില്‍ അവരുടെ വിവാഹം. മലപ്പുറത്താണ് ലോക്ക്ഡൗണ്‍ കാലത്ത് ഈ ഓണ്‍ലൈന്‍ വിവാഹം നടന്നത്.
undefined
തീര്‍ന്നില്ല വിശേഷം, വധു മഹറായി ആവശ്യപ്പെട്ടത് ഒരു വീടാണ്. അവള്‍ക്കല്ല, അനാഥയായ ഏതെരങ്കിലും പെണ്‍കുട്ടിക്ക്. വരനത് സമ്മതിച്ചു.
undefined
അങ്ങനെ, ബംഗാളിലെ ഒരു ഗ്രാമത്തിലുള്ള അനാഥ പെണ്‍കുട്ടിക്ക് വീട് വെച്ചു കൊടുക്കാന്‍ തീരുമാനമായി.
undefined
മലപ്പുറം വാഴക്കാട്ടുള്ള ഫവാസ് സി കെയും മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിനുമാണ് സൂം ആപ്പ് വഴി വിവാഹിതരായത്.
undefined
കുന്നുമ്മല്‍ ബഷീറിന്റെയും ഹസീനയുടെയും മകളാണ് റാഫിയ. സി കെ അബൂബക്കറും ടി റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍. കഥാകൃത്ത് ഫര്‍സാന അലി സഹോദരിയാണ്.
undefined
ലളിതമായിരുന്നു നിക്കാഹ്. വധുവിന്റെ പിതാവ് മുഹമ്മദ് ബഷീര്‍ മകള്‍ റാഫിയയെ ഫവാസിനു ഇണയായി നല്‍കിയതായി പറയുന്നു. റാഫിയയെ ഇണയായി സ്വീകരിച്ചതായി ഫവാസ് സൂം മീറ്റിലൂടെ പ്രഖ്യാപിക്കുന്നു. എല്ലാവരും നവ വധൂവരന്മാര്‍ക്ക് ആശംസ നേരുന്നു. ഇത്ര മാത്രമേയുണ്ടായിരുന്നുള്ളൂ ചടങ്ങുകള്‍. .
undefined
രണ്ടു വര്‍ഷം മുമ്പാണ് ഫവാസ് ജര്‍മനിയില്‍ എത്തിയത്. എഞ്ചിനീയറിംഗ്് ബിരുദം നേടിയ ശേഷം നാട്ടില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്രൊജക്ട് നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. ബ്രിട്ടനിലെ ലങ്കാഷെയറിലും ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനിലും വിദ്യാഭ്യാസം നേടിയ ശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുകയായിരുന്നു റാഫിയ.
undefined
click me!