ലാൻഡ് ഫോണിന് വിട; കെഎസ്ആര്‍ടിസിയുടെ മുഴുവൻ മൊബൈൽ നമ്പറുകളും ഇതാ

Published : Jul 30, 2025, 10:00 PM IST

പൊതുജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

PREV
15

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ സംവിധാനമുണ്ടാകും.

25

നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

35

ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് കെഎസ്ആർടിസി ഇത്തരത്തിലൊരു പുതിയ നടപടിയിലേയ്ക്ക് കടന്നിരിക്കുന്നത്.

45

യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഇനി നേരിട്ട് മറുപടി ലഭിക്കും.

55

മറ്റ് ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്ത യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read more Photos on
click me!

Recommended Stories