World Heart Day 2026 : ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം

Published : Sep 27, 2026, 12:27 PM IST
Egg Yolk Increase Heart Attack Risk

Synopsis

'ഫാമിലി മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഈ പഠനത്തിൽ, UPF-കളുടെ ഉയർന്ന ഉപഭോഗം പലതരം വിട്ടുമാറാത്ത രോഗസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.

ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം. സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത (Ultra-processed foods - UPFs) ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. അവ അധികമായി കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 14 ശതമാനം കൂടുതലായി കാണപ്പെടുന്നതായി ​ഗവേഷകർ പറയുന്നു.

'ഫാമിലി മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഈ പഠനത്തിൽ, UPF-കളുടെ ഉയർന്ന ഉപഭോഗം പലതരം വിട്ടുമാറാത്ത രോഗസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. അമിതവണ്ണം (23 ശതമാനം), മെറ്റബോളിക് സിൻഡ്രോം/പ്രമേഹം (24 ശതമാനം), വിഷാദം/ഉത്കണ്ഠ (27 ശതമാനം), ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ (31 ശതമാനം), ക്യാൻസർ (12 ശതമാനം), ഏത് കാരണത്താലുമുള്ള മരണസാധ്യത (18 ശതമാനം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യഥാർത്ഥത്തിൽ, പ്രതിദിനം അധികമായി കഴിക്കുന്ന ഓരോ 100 ഗ്രാമിനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 11 ശതമാനവും, ഹൃദയ-രക്തക്കുഴൽ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 14 ശതമാനവും, ക്യാൻസർ സാധ്യത 4 ശതമാനവും, ഏത് കാരണത്താലുമുള്ള മരണസാധ്യത 3 ശതമാനവും കൂടുതലായി കാണപ്പെട്ടു. അതുപോലെ, ശരീരഭാരത്തിനോ ഊർജ്ജ ഉപഭോഗത്തിനോ ആനുപാതികമായി കഴിക്കുന്ന അളവിൽ ഉണ്ടാകുന്ന ഓരോ 10 ശതമാനം വർദ്ധനവും മെറ്റബോളിക് സിൻഡ്രോം (MetS) അല്ലെങ്കിൽ പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത 16 ശതമാനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 'അൾട്രാ-പ്രോസസ്സ്ഡ്' (അമിതമായി സംസ്കരിച്ച) ഭക്ഷണങ്ങൾ ഇന്ന് ധാരാളം ആളുകൾ കഴിക്കുന്നുണ്ടെന്നതിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. "അൾട്രാ-പ്രോസസ്സ്ഡ് ഭക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്ക അവ പാക്ക് ചെയ്തവയാണ് എന്നതല്ല, മറിച്ച് അവ സൗകര്യപ്രദവും അതീവ രുചികരവും വലിയ അളവിൽ എളുപ്പത്തിൽ കഴിക്കാൻ കഴിയുന്നതുമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ്.

ഇവ തുടർച്ചയായി കഴിക്കുന്നത് കലോറി, പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കാൻ ഇടയാക്കും. കാലക്രമേണ ഇത് ശരീരഭാരം കൂടുന്നതിനും അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അസാധാരണമായ കൊളസ്ട്രോൾ നില എന്നിവയ്ക്കും കാരണമായേക്കാമെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ ഫൗസിയ അൻസാരി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

62 വയസ്സുള്ള രോഗിയുടെ 6 സെന്റീമീറ്റർ നീളവും വീതിയുമുള്ള വൃക്കക്കല്ല് വിജയകരമായി നീക്കം ചെയ്തു, കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ
താരനെ അകറ്റാൻ ഇതാ ആറ് പ്രതിവിധികൾ