ആറര കോടിയുടെ വൈദ്യശാസ്ത്ര നോബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്

By Web TeamFirst Published Oct 7, 2019, 7:27 PM IST
Highlights

അനീമിയ, കാൻസർ തുടങ്ങിയ രോഗങ്ങളെ നേരിടുന്നതിൽ നിർണ്ണായകമായേക്കാവുന്ന കണ്ടുപിടിത്തതിനാണ് പുരസ്‌കാരം

സോൾന: അനീമിയ, കാൻസർ തുടങ്ങിയ രോഗങ്ങളെ നേരിടുന്നതിൽ നിർണ്ണായകമായേക്കാവുന്ന കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്ര രംഗത്തെ ഈ വർഷത്തെ നോബേൽ പുരസ്‌കാരം. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവർക്കാണ് പുരസ്‌കാരം. 9.18 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഏതാണ്ട് 6.51 കോടി ഇന്ത്യൻ രൂപ വരുമിത്. മൂന്ന് പേർക്കും സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അക്കാദമിയുടെ തീരുമാനം.

കോശങ്ങൾ ഓക്‌സിജൻ സ്വീകരിക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും എങ്ങനെയെന്നാണ് മൂവരും ചേർന്ന് കണ്ടെത്തിയത്. കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ നിർണ്ണായകമാവും. 

click me!