ഭക്ഷണം ഒഴിവാക്കുമ്പോഴോ, എണ്ണമയമുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോഴോ, ഒന്നിലധികം കപ്പ് കാപ്പിയോ ചായയോ കുടിക്കുമ്പോഴോ, ഉയർന്ന തോതിലുള്ള സമ്മർദ്ദം അനുഭവിക്കുമ്പോഴോ സാധാരണയായി അസിഡിറ്റി ഉണ്ടാകാറുണ്ട്.
ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അമിതമായ ഉത്പാദനം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളുമാണ് അസിഡിറ്റിക്ക് കാരണം. അസിഡിറ്റി ചികിത്സിക്കുന്നതിനുള്ള അഞ്ച് പ്രകൃതിദത്ത പരിഹാരങ്ങൾ പങ്കുവെച്ചുകൊണ്ട് പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
ഭക്ഷണം ഒഴിവാക്കുമ്പോഴോ, എണ്ണമയമുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോഴോ, ഒന്നിലധികം കപ്പ് കാപ്പിയോ ചായയോ കുടിക്കുമ്പോഴോ, ഉയർന്ന തോതിലുള്ള സമ്മർദ്ദം അനുഭവിക്കുമ്പോഴോ സാധാരണയായി അസിഡിറ്റി ഉണ്ടാകാറുണ്ട്. അസിഡിറ്റി തടയുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ചാലോ?.
കറ്റാർവാഴ ജെൽ
ബത്രയുടെ അഭിപ്രായത്തിൽ, കറ്റാർവാഴയ്ക്ക് ആമാശയ പാളിയെ ശാന്തമാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ശാന്തമാക്കുന്ന ഗുണങ്ങളുണ്ട്. കറ്റാർവാഴ ജ്യൂസ് ദഹനത്തിന് പ്രകൃതിദത്തവും ആശ്വാസം നൽകുന്നതുമായ ഒരു പ്രതിവിധിയായി പ്രവർത്തിക്കുന്നു. ഇത് സാധാരണയായി മലബന്ധം, ആസിഡ് റിഫ്ലക്സ് (GERD), വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ ഉപയോഗിക്കുന്നു. കുടലിലെ വീക്കം കുറയ്ക്കുന്നതിലൂടെയും, ആമാശയത്തിലെ അസിഡിറ്റി സന്തുലിതമാക്കുന്നതിലൂടെയും ഇത് പ്രവർത്തിക്കുന്നു. വെറും വയറ്റിൽ 10–15 മില്ലി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി തടയാൻ സഹായിക്കും.
മല്ലി
ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും വയറിന് ആശ്വാസം നൽകുന്നതിലൂടെയും അസിഡിറ്റി കുറയ്ക്കാൻ മല്ലി സഹായിക്കുന്നു. ഒരു ടേബിൾസ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിച്ച് വെറും വയറ്റിൽ കുടിക്കുക.
പുതിന
പുതിനയില ഭക്ഷണങ്ങൾക്ക് ശേഷം വയറു വീർക്കുന്നതും അസിഡിറ്റിയും കുറയ്ക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ പുനിത വെളളം കുടിക്കുക.
ഇഞ്ചി
ഇഞ്ചി ദഹനത്തെ പിന്തുണയ്ക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ആസിഡ് അടിഞ്ഞു കൂടുന്നത് തടയുന്നു. അസിഡിറ്റി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ വെള്ളത്തിൽ ചേർത്തോ കഴിക്കാവുന്നതാണ്.


