നടത്തത്തേക്കാൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന 3 ലളിതമായ ദൈനംദിന ശീലങ്ങൾ

Published : Jun 22, 2026, 05:00 PM IST
salt

Synopsis

പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ മൂലമുണ്ടാകുന്ന അകാല മരണങ്ങൾ ഒഴിവാക്കാൻ കൃത്യമായ രക്തസമ്മർദ്ദ നിയന്ത്രണത്തിലൂടെ സാധിക്കും.

പലരും ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. ഇടയ്ക്കിടെ ചെയ്യുന്ന ആരോഗ്യ പരിശോധനകളിൽ രക്തസമ്മർദ്ദം ഉയർന്നതായി കാണുമ്പോൾ അത് അത്ര ഗൗരവമുള്ളതായി നമ്മൾ നോക്കി കാണാറില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ മൂലമുണ്ടാകുന്ന അകാല മരണങ്ങൾ ഒഴിവാക്കാൻ കൃത്യമായ രക്തസമ്മർദ്ദ നിയന്ത്രണത്തിലൂടെ സാധിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ദിവസവുമുള്ള നടത്തം നല്ലതാണെങ്കിലും, അതിനേക്കാൾ വേഗത്തിൽ ഫലം തരുന്ന മൂന്ന് പ്രധാന ദൈനംദിന ശീലങ്ങൾ ഇവയാണ്.

1. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ഗുണകരമാണ്. ഇത് മറ്റ് പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ തന്നെ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

2. ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തിൽ ആവശ്യത്തിന് വെള്ളം നിലനിർത്തേണ്ടതിന് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നാണ് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുക എന്നത്. ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വലിയ രീതിയിൽ കുറയ്ക്കും.

3. നല്ല ഉറക്കം ലഭിക്കണം

നല്ല ഉറക്കവും രക്തസമ്മർദ്ദവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ഗുണനിലവാരമുള്ള ഉറക്കം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. നമ്മൾ ആഴത്തിൽ ഉറങ്ങുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ അയയുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും രക്തസമ്മർദ്ദം താഴ്ത്താൻ സഹായിക്കും. ഉറക്കമില്ലായ്മ നേരിടുന്ന ആളുകളിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യത്തിന് ഉറങ്ങാതിരിക്കുകയോ അല്ലെങ്കിൽ അമിതമായി ഉറങ്ങുകയോ ചെയ്യുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണുകളിലെ മഞ്ഞനിറം മുതൽ കാലുകളിലെ വീക്കം വരെ; കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ
മഴക്കാലത്ത് എയർ കണ്ടീഷണർ അമിതമായി ഉപയോഗിക്കാറുണ്ടോ? ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്ന ആരോഗ്യപ്രശ്നങ്ങളും മുൻകരുതലുകളും