എന്റെ മകളെ രക്ഷിക്കണം; നിറകണ്ണുകളോടെ ഒരമ്മ...

By Web TeamFirst Published Mar 13, 2020, 9:37 AM IST
Highlights

രക്താർബുദം ബാധിച്ച മകളെ രക്ഷിക്കാൻ സമൂഹത്തിന് മുൻപില്‍ കൂപ്പുകൈയ്യുമായി നില്‍ക്കുകയാണ് മാധവി എന്ന അമ്മ. ജനിച്ചത് പെൺകുട്ടിയായതിന്റെ പേരിൽ  ഭർത്താവ് ഉപേക്ഷിച്ച് പോയി. മകളുടെ  രക്താർബുദ ചികിത്സക്കായി 20 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്

'എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലാ, എന്റെ ഈ അഞ്ച് വയസുകാരി മകളെ രക്ഷിക്കണം. ക്യാൻസറാണ് അവൾക്ക്, നിങ്ങൾ സഹായിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് എന്റെ മുമ്പിലുള്ള വഴി നിറകണ്ണുകളോടെ മാധവി പറഞ്ഞു'....

രക്താർബുദം ബാധിച്ച അഞ്ച് വയസുകാരി കലേശ്വരിയെ രക്ഷിക്കാൻ സമൂഹത്തിന് മുൻപില്‍ കൂപ്പുകൈയ്യുമായി നില്‍ക്കുകയാണ് മാധവി എന്ന അമ്മ. ജനിച്ചത് പെൺകുട്ടിയായതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച് പോയി. മകളുടെ രക്താർബുദ ചികിത്സക്കായി 20 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. ജോലി ഇല്ലാത്ത ഈ അമ്മ തീര്‍ത്തും നിസഹായമായ അവസ്ഥയിലൂടെയാണ്  കടന്ന് പോവുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇനി മുമ്പിലുള്ള വഴി. മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി.


“അമ്മേ, എന്താണ് എന്റെ മുടി പൊഴിഞ്ഞു പോകുന്നത്? കീമോതെറാപ്പിക്ക് ശേഷം അഞ്ച് വയസുകാരി കലേശ്വരി അമ്മ മാധവിയോട് ആ ചോദ്യം ചോദിച്ചപ്പോൾ മകളോട് എന്താണ് പറയേണ്ടതെന്ന് മാധവിക്ക് അറിയില്ലായിരുന്നു. 

മാധവിയുടെ ജീവിതം മകളെ ചുറ്റിപ്പറ്റിയാണ്. “അവൾ മാത്രമാണ് എനിക്കുള്ളത്, “അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കും' കരഞ്ഞു കൊണ്ട് പലപ്പോഴായി മാധവി പറയുന്നു. കുഞ്ഞിന് അസുഖം വന്നപ്പോൾ മാധവി ഭർത്താവിനെ വിളിച്ചു. എന്നാല്‍ അവളെ സഹായിക്കാൻ അയാൾ തയ്യാറായില്ല. പലപ്പോഴും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ് കുഞ്ഞിനെ മാധവി ചികിത്സിച്ചത്. സാമ്പത്തികമായി തളർന്നപ്പോൾ ഒരു തീപ്പട്ടി കമ്പനിയിൽ മാസം രണ്ടായിരം രൂപയ്ക്ക് മാധവി ജോലി ചെയ്തു. എന്നാൽ തുച്ഛമായ ആ തുക കുട്ടിയുടെ ചികിത്സയ്ക്ക് ഒന്നും ആയില്ലാ.

പെട്ടന്ന് കുഞ്ഞിന് വന്ന ഒരു പനിയാണ് മാധവിയുടെ ജീവിതം മാറ്റിമറിച്ചത്. അടിയന്തിരമായി ബോണ്‍ മാരോ ട്രാൻസ്പ്ലാൻറ് മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള വഴി. എന്നാൽ  ഇരുപത് ലക്ഷത്തോളം വരുന്ന തുക കണ്ടെത്തുകയാണ് ഈ അമ്മയ്ക്ക് മുമ്പിലുള്ള വെല്ലുവിളി. 

മകളെ ചുറ്റിപ്പറ്റി ജീവിതം നയിക്കുന്ന ആ അമ്മ ഇനി നന്മ വറ്റാത്ത മനസുകളില്‍ നിന്നുള്ള കനിവാണ് പ്രതീക്ഷിക്കുന്നത്. ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ  തൊഴുകയ്യോടെ നിൽക്കുന്ന ആ അമ്മയെ നിങ്ങൾ സഹായിക്കണം. നിങ്ങളുടെ ചെറുതും വലുതുമായ സഹായം ഒരു കുഞ്ഞ് ജീവനാണ് രക്ഷിക്കാൻ പോവുന്നത്. ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ മുഖേനയാണ് ഇപ്പോള്‍ ഭൂമിക്കുള്ള സഹായം തേടുന്നത്. ഈ അഞ്ചുവയസുകാരിയുടെ ജീവന്‍ രക്ഷിക്കാൻ കഴിയാവുന്ന സഹായമെല്ലാം ചെയ്യുക.  

Fundraising for cancer is a way to support medical treatment cost. Ketto is a largest crowdfunding website that supports crowdfunding for cancer, heart and many other treatments.

click me!