'കേന്ദ്ര വിഹിതം കിട്ടുന്നില്ല! മരുന്ന് പണമടക്കം മുടങ്ങുന്നു'; ദേശീയ ആരോഗ്യ മിഷന്‌ 50 കോടി കേരളം മുൻകൂർ നൽകി

Published : Nov 02, 2023, 07:43 PM IST
'കേന്ദ്ര വിഹിതം കിട്ടുന്നില്ല! മരുന്ന് പണമടക്കം മുടങ്ങുന്നു'; ദേശീയ ആരോഗ്യ മിഷന്‌ 50 കോടി കേരളം മുൻകൂർ നൽകി

Synopsis

ദേശീയ ആരോഗ്യ മിഷന്‌ (എൻഎച്ച്‌എം) കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ നൽകി

തിരുവനന്തപുരം: ദേശീയ ആരോഗ്യ മിഷന്‌ (എൻഎച്ച്‌എം) കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ നൽകി. 50 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മിഷന്‌ കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ്‌ സംസ്ഥാനം ഇടപെടുന്നത്‌.

എൻഎച്ച്‌എമ്മിന്‌ 371 കോടി രൂപയാണ്‌ കേന്ദ്ര വിഹിതം നൽകാമെന്ന്‌ അറിയച്ചത്‌. ഇത്‌ നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന്‌ അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും, കേന്ദ്ര വിഹിതം മുൻകൂറായി 186.66 കോടി രൂപയും നേരത്തെ സംസ്ഥാനം അനുവദിച്ചിരുന്നു. നിലവിൽ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്റെ പണം അടക്കം സമയത്തിന്‌ നൽകാനാകാത്ത സ്ഥിതിയുണ്ട്‌. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ്‌ ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ്‌ സംസ്ഥാന ഇടപെടൽ.

Read more:  'ഇന്ത്യ സഖ്യം സ്തംഭിച്ച നിലയില്‍': കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തിൽ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാരിന്റെ പ്രചരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന നിബന്ധന വച്ചിട്ടുണ്ട്‌. ഇതുപ്രകാരം അങ്കണവാടികളിലെ മാതൃ ശിശു പോഷക പൂരക പദ്ധതികൾ മുതലുള്ള എല്ലാ പദ്ധതികൾക്കും കേന്ദ്ര വിഹിതം വൈകിപ്പിക്കുകയോ, തടയുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്‌. ഇതിന്റെ തുടർച്ചയായാണ്‌ എൻഎച്ച്‌എമ്മിന്റെ വിഹിതവും നിഷേധിക്കുന്നത്‌.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ