ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാത്രിയിൽ ഒഴിവാക്കേണ്ട 6 ശീലങ്ങൾ

Published : Jun 25, 2026, 04:43 PM IST
sleep

Synopsis

രാത്രിയിൽ അമിതമായ ഫോൺ ഉപയോഗം നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. ഫോൺ സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ശരീരത്തിലെ മെലാടോണിൻ ഉത്പാദനം കുറയ്ക്കാൻ സാധ്യതയുണ്ട്.

നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുന്നതും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രാത്രിയിൽ ഈ ശീലങ്ങൾ ഒഴിവാക്കൂ.

1. അമിതമായി വെള്ളം കുടിക്കുന്നത്

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ പകൽ സമയങ്ങളിൽ വെള്ളം കുടിക്കാതെ, രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരുമിച്ച് കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല.

2. ഫോൺ ഉപയോഗിക്കുന്നത്

രാത്രിയിൽ അമിതമായ ഫോൺ ഉപയോഗം നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. ഫോൺ സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ശരീരത്തിലെ മെലാടോണിൻ ഉത്പാദനം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് ഉറക്കം വരുന്നതിനും തുടർച്ചയായ ഉറക്കത്തിനും തടസ്സമുണ്ടാക്കും.

3. വൈകിയുള്ള ഭക്ഷണം

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകരുത്. കഴിച്ച ആഹാരം ശരിയായി ദഹിക്കുന്നതിനും ശരീരം അതിനെ ഊർജ്ജമാക്കി മാറ്റുന്നതിനും ആവശ്യത്തിന് സമയം നൽകേണ്ടതുണ്ട്.

4. മദ്യം കഴിക്കുന്നത്

പലരും രാത്രിയിൽ റിലാക്സ് ചെയ്യാനോ ഉറക്കം വരാനോ വേണ്ടി ഒരു ഗ്ലാസ് വൈനോ മറ്റ് മദ്യങ്ങളോ കഴിക്കാറുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ പ്രവണതയാണ്. മിതമായ അളവിലുള്ള മദ്യപാനം പോലും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും.

5. വേദനസംഹാരികൾ കഴിക്കുന്നത്

ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ കഴിക്കരുത്. ഇത് വേദനയ്ക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ ബാധിക്കും.

6. കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നത്

ദിവസവും നിശ്ചിത സമയത്ത് ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ കൃത്യമായി നിലനിർത്താൻ സഹായിക്കും. ഉറങ്ങുന്ന സമയത്തിൽ ദിവസവും ചെറിയ വ്യത്യാസങ്ങൾ വരുത്തുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗർഭാശയ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
അമിതമായ സമ്മർദ്ദം ക്യാൻസറിന് കാരണമാകുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ