അമിതമായ സമ്മർദ്ദം ക്യാൻസറിന് കാരണമാകുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jun 25, 2026, 03:38 PM IST
cancer

Synopsis

ജോലിസ്ഥലത്തെ കടുത്ത സമ്മർദ്ദം മുതൽ വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ വരെ എല്ലാവരെയും പലവിധത്തിൽ ബാധിക്കുന്നു.

ഇന്ന് മാനസിക സമ്മർദ്ദം ജീവിതത്തതിന്റെ ഒരു ഭാഗമായി മാറിയിക്കുകയാണ്. ജോലിസ്ഥലത്തെ കടുത്ത സമ്മർദ്ദം മുതൽ വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ വരെ എല്ലാവരെയും പലവിധത്തിൽ ബാധിക്കുന്നു. ഇത് ഭാവിയിലെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നത് പലരിലും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അമിതമായ മാനസിക സമ്മർദ്ദം ക്യാൻസറിന് കാരണമാകുമോ എന്ന ചോദ്യം പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്.

ക്യാൻസറിന്റെ യഥാർത്ഥ കാരണം

ക്യാൻസർ എന്നത് ഒരു ജനിതക രോഗമാണ്. ഡിഎൻഎ ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാകുന്നു. പുകയിലയുടെ ഉപയോഗം, ചില തരം അണുബാധകൾ, പരിസ്ഥിതിയിലെ ക്യാൻസർ രോഗകാരികൾ, പാരമ്പര്യമായി ലഭിക്കുന്ന ജീനുകൾ എന്നിവയെല്ലാം ഇത്തരം ജനിതക വ്യതിയാനങ്ങൾക്ക് കാരണമാകാം.

വിട്ടുമാറാത്ത സമ്മർദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

വിട്ടുമാറാത്ത മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം എപ്പോഴും ഒരു ഫൈറ്റ്-ഓർ-ഫ്ലൈറ്റ് അവസ്ഥയിലായിരിക്കും ഉണ്ടാവുക. ഇത് കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ ശരീരത്തിൽ തുടർച്ചയായി ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇത്തരത്തിൽ ഹോർമോണുകൾ ദീർഘകാലം നിലനിൽക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്തും. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും, കേടുപാടുകൾ സംഭവിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തകരാറിലാക്കുകയും, വിവിധ ശാരീരിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

കാരണങ്ങൾ

സമ്മർദ്ദവും ക്യാൻസറും തമ്മിലുള്ള ഏറ്റവും ശക്തമായ ബന്ധം വ്യക്തികളുടെ പെരുമാറ്റത്തിലും ജീവിതശൈലിയിലുമാണ് പ്രകടമാകുന്നത്. ദീർഘകാലം സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ആളുകൾ പലപ്പോഴും ആരോഗ്യകരമല്ലാത്ത ശീലങ്ങളിലേക്ക് തിരിയാറുണ്ട്. ഇത് അമിത ഭക്ഷണം, വ്യായാമമില്ലായ്മ, ലഹരിവസ്തുക്കളുടെ ഉപയോഗം, കൃത്യമായ ആരോഗ്യപരിശോധനകൾ നടത്താതിരിക്കൽ തുടങ്ങിയ മോശം ശീലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.

മെച്ചപ്പെട്ട ആരോഗ്യത്തിനായി സമ്മർദ്ദം നിയന്ത്രിക്കാം

സമ്മർദ്ദം ക്യാൻസറിന് കാരണമാകുമോ എന്ന് ചോദിക്കുന്നതിന് പകരം സമ്മർദ്ദം കാലക്രമേണ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജീവിതത്തിൽ നിന്ന് മാനസിക സമ്മർദ്ദം പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ അത് വിട്ടുമാറാത്ത രോഗമായി മാറി നമ്മളെ കീഴടക്കാതെ നോക്കുക എന്നതാണ് പ്രധാനം. കൃത്യമായ വ്യായാമം, സമീകൃതാഹാരം, ആവശ്യത്തിന് ഉറക്കം, ധ്യാനം, മാനസികമായ പിന്തുണ എന്നിവയ്ക്ക് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ
പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? വിദ​ഗ്ധർ പറയുന്നു