Cholesterol : മോശം കൊളസ്ട്രോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഈ പ്രായക്കാരെ ; സര്‍വേ പറയുന്നത് ഇങ്ങനെ

By Web TeamFirst Published Sep 29, 2022, 6:33 PM IST
Highlights

10 ഇന്ത്യക്കാരിൽ ആറ് പേർക്ക് മോശം കൊളസ്ട്രോൾ അസാധാരണമായ അളവിൽ ഉണ്ടെന്ന് കണ്ടെത്തിയതായി 
ഹെൽത്ത്-ടെക് സ്ഥാപനമായ ഹെൽത്ത്യൻസ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നു. 31 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളിലാണ് ഏറ്റവും കൂടുതൽ ചീത്ത കൊളസ്ട്രോൾ റിപ്പോർട്ട് ചെയ്തതു.

ഭക്ഷണക്രമവും കൊളസ്‌ട്രോളും ഹൃദയാരോഗ്യത്തിൽ കാര്യമായ പങ്കുവഹിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൊളസ്‌ട്രോളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണ്ണത വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ലിപ്പോപ്രോട്ടീൻ എന്ന പ്രോട്ടീനുകളിലൂടെ കൊളസ്ട്രോൾ രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്നു.

രണ്ട് തരം ലിപ്പോപ്രോട്ടീനുകളുണ്ട്: ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ ചീത്ത കൊളസ്ട്രോൾ, ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അഥവാ നല്ല കൊളസ്ട്രോൾ. ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

10 ഇന്ത്യക്കാരിൽ ആറ് പേർക്ക് മോശം കൊളസ്ട്രോൾ അസാധാരണമായ അളവിൽ ഉണ്ടെന്ന് കണ്ടെത്തിയതായി 
ഹെൽത്ത്-ടെക് സ്ഥാപനമായ ഹെൽത്ത്യൻസ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നു. 31 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ ഏറ്റവും കൂടുതൽ ചീത്ത കൊളസ്ട്രോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ 250 നഗരങ്ങളിലായി 20 വയസ്സിന് മുകളിലുള്ള 2.66 ദശലക്ഷം ആളുകളിൽ നടത്തിയ രക്തപരിശോധനയിൽ നിന്നുള്ള ഡാറ്റ ആരോഗ്യപ്രവർത്തകർ ഉപയോഗിച്ചു. 63 ശതമാനം പേരുടെയും രക്തത്തിൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഉണ്ടെന്ന് പഠനം കണ്ടെത്തി.

ഹൃദയാരോഗ്യത്തിന്റെ പാരാമീറ്ററുകളിൽ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ വിശകലനമാണ് ഇതെന്ന് ഹെൽത്ത്-ടെക് സ്ഥാപനം അവകാശപ്പെട്ടു. ഉയർന്ന അളവിലുള്ള എൽഡിഎൽ ജങ്ക് ഫുഡിന്റെ ഉപയോഗത്തിന്റെയും തെറ്റായ ഭക്ഷണക്രമത്തിന്റെയും അനന്തരഫലമാണ്. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പഠനമനുസരിച്ച് 31 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളിലാണ് ഏറ്റവും കൂടുതൽ ചീത്ത കൊളസ്ട്രോൾ റിപ്പോർട്ട് ചെയ്തതു. ഈ ഗ്രൂപ്പിലെ വ്യക്തികൾ അനുഭവിക്കുന്ന ഉയർന്ന സമ്മർദത്തിന്റെ ഒരു സൂചനയായിരിക്കാം ഇതെന്ന് ഹെൽത്ത്യൻസിലെ ലാബ് ഓപ്പറേഷൻസ് മേധാവി ഡോ. സോണൽ അഭിപ്രായപ്പെടുന്നു.

40-60 പ്രായപരിധിയിലുള്ള 36 ശതമാനം ഇന്ത്യക്കാരും അസാധാരണമായ കൊളസ്‌ട്രോളിന്റെ അളവ് റിപ്പോർട്ട് ചെയ്യുന്നതായും കണ്ടെത്തി. അതുപോലെ, 60-70 പ്രായത്തിലുള്ളവരിൽ 30 ശതമാനവും 70-80 പ്രായത്തിലുള്ളവരിൽ 24 ശതമാനവും കൊളസ്‌ട്രോൾ അസാധാരണമായ അളവിൽ റിപ്പോർട്ട് ചെയ്യുന്നു.

36 ശതമാനം ഇന്ത്യക്കാർക്ക് നല്ല കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ ഉണ്ടായിരുന്നതായി കണ്ടെത്തി. എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ, മൊത്തം കൊളസ്ട്രോൾ എന്നിവയുടെ അസാധാരണമായ അളവ് പുരുഷന്മാരിൽ റിപ്പോർട്ട് ചെയ്തു. പരിശോധിച്ച പുരുഷന്മാരിൽ 64 ശതമാനം പേർക്ക് അസാധാരണമായ എൽഡിഎൽ കൊളസ്ട്രോൾ  ഉണ്ടായിരുന്നു. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

 

click me!