മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തിയത്. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം.

ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.

മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തിയത്. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. 

നെഞ്ചുവേദന, തലക്കറക്കം, അമിത ക്ഷീണം, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയ പലതും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. ഈ ലോക ഹൃദയ ദിനത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം...

ഒന്ന്...

അമിതവണ്ണമാണ് കൊളസ്ട്രോളിലേയ്ക്ക് നയിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്. അതിനാല്‍ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ചുള്ള ശരീരഭാരം സൂക്ഷിക്കുക. പ്രത്യേകിച്ച് വയര്‍ ചാടുന്നത് ശ്രദ്ധിക്കണം. ശരീരത്തിലെ കൊഴുപ്പാണ് ഇവ സൂചിപ്പിക്കുന്നത്. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച് പച്ചക്കറികളും പഴങ്ങളുമെല്ലാം അടങ്ങിയ ഡയറ്റ് പിന്തുടര്‍ന്നാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. 

രണ്ട്...

പ്രോസസ്ഡ് ഫുഡ്സ് ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പ്രത്യേകിച്ച് ഉപ്പിന്‍റെയും മധുരത്തിന്‍റെയും അളവ് കൂടുതലായി വരുന്നവ. ഇവ കൊളസ്ട്രോളിനെ കൂട്ടാം. 

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓട്മീല്‍, പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള നാരുകള്‍ അടങ്ങി ഭക്ഷണം ശരീരത്തില്‍ നിന്ന് കൊളസ്ട്രോള്‍ വലിച്ചെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും.

നാല്...

ഭക്ഷണത്തില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും സഹായിക്കും. അതിനാല്‍ ഒലീവ് എണ്ണ, നട്സ്, അവക്കാഡോ, വാള്‍നട്ട് തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

ആരോഗ്യത്തിന് ഹാനികരമായ അണ്‍സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കഴിവതും ഒഴിവാക്കണം. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

ആറ്...

മദ്യപാനം ചീത്ത കൊളസ്ട്രോള്‍ അടിയുന്നതിലേക്ക് നയിക്കാം. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാം. 

ഏഴ്...

പുകവലിയും നിര്‍ത്തണം. ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം. 

എട്ട്...

വ്യായാമം ചെയ്യാനും മടി കാണിക്കരുത്. എല്‍ഡിഎല്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേനയുള്ള വ്യായാമം സഹായിക്കും. വ്യായാമം കൂടി പോകാതിരിക്കാനും ശ്രദ്ധിക്കണേ!

Also Read: ഹൃദയാരോഗ്യത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും...