
ഭോപ്പാല്‍ : 74കാരനായ ശ്യാം ലാല്‍ യാദവ് എന്ന വൃദ്ധന്റെ തലയിലുണ്ടായ മുഴ കൊമ്പായി മാറിയതിനെ തുടർന്ന് ഓപ്പറേഷൻ നടത്തി നീക്കം ചെയ്തു.വർഷങ്ങൾക്ക് മുമ്പ് മുളച്ച കൊമ്പ് അടുത്തിടെയാണ് നീക്കം ചെയ്തതു. ഒരു അപകടത്തെ തുടർന്ന് തലയിൽ ഉണ്ടായ പരിക്കാണ് പിന്നീട് കൊമ്പ് പോലെ വളരുകയായിരുന്നു.
ആദ്യം തലയിൽ മുഴയാണ് ഉണ്ടായിരുന്നത്. പിന്നീടത് വലുതാവുകയായിരുന്നു. വലുതായപ്പോൾ സഹിക്കാനാവാത്ത വേദനയും ഉണ്ടായിരുന്നുവെന്ന് ശ്യാം ലാല്‍ പറഞ്ഞു. കൊമ്പ് തലയില്‍ മുടിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെ സ്വന്തമായി മുറിച്ചുമാറ്റാന്‍ ശ്യാം ലാല്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നിട്ടും മുഴ വളര്‍ന്നു കൊണ്ടിരുന്നു.
അവസാനമാണ് ശ്യാം ലാൽ ഒരു ഡോക്ടറെ സമീപിച്ചത്. ഇതിനായി സാഗറിലെ ഭാഗ്യോദയ് ടിര്‍ത്ത് ആശുപത്രിയിലാണ് ചികിത്സ നടന്നത്. അവസാനം കൊമ്പ് നീക്കം ചെയ്ത് രക്ഷിക്കുകയായിരുന്നു. തൊലിയില്‍ സൂര്യപ്രകാശം എത്തുന്ന ഇടത്ത് ഉണ്ടാകുന്ന 'ചെകുത്താന്‍ കൊമ്പ്' എന്നു വിളിക്കുന്ന എണ്ണമയം സംബന്ധിച്ച ഒരു രോഗമാണ് ഇതെന്ന് ഡോക്ടർമാർ പറയുന്നു.
ഓപ്പറേഷനിലുടെ വിശാല്‍ ഗാജ്ഭിയേ എന്ന ഡോക്ടറാണ് കൊമ്പ് നീക്കം ചെയ്തതു. അപൂർവ രോഗമാണിതെന്ന് ഡോക്ടർ പറഞ്ഞു. എക്സറേയിൽ ഇതിന്റെ വേര് താഴേയ്ക്ക് ഇറങ്ങിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതിനെ കുറിച്ച് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam