സ്കാൻ ചെയ്യുന്നതിനിടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി

Published : Sep 14, 2019, 09:45 AM ISTUpdated : Sep 14, 2019, 09:59 AM IST
സ്കാൻ ചെയ്യുന്നതിനിടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി

Synopsis

വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്ന് അയന്നയ്ക്ക് തോന്നി. 24ാം ആഴ്ച്ചത്തെ സ്കാൻ ചെയ്യുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന ഈ കാഴ്ച കാണാനായത്. ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു. 

അയന്ന കാരിംഗ്ടൺ എന്ന 17കാരി സ്കാൻ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ സ്ക്രീനിലേക്ക് നോക്കി. അയന്ന ശരിക്കുമൊന്ന് ഞെട്ടിപ്പോയി. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്ന് അയന്നയ്ക്ക് തോന്നി. 24ാം ആഴ്ച്ചത്തെ സ്കാൻ ചെയ്യുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന ഈ കാഴ്ച് കാണാനായത്. 

ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു. നിങ്ങൾ ഇതിന് ടെൻഷനടിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് തോന്നുന്നതാണ്. വളരെ ആരോ​ഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നതെന്ന് ഡോക്ടർ  അയന്നയോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു.

ഉടൻ തന്നെ ഡോക്ടർ വയറ്റിന് മുകളിൽ ഡോപ്ലർ വയ്ക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു. സ്കാൻ കോപ്പിയുടെ ഫോട്ടോകൾ അയന്ന ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. യുഎസിലാണ് സംഭവം. കുഞ്ഞ് വയറ്റിൽ കിടന്ന് കാണിക്കുന്ന വികൃതികൾ സന്തോഷത്തോടെ ആസ്വാദിക്കുകയാണെന്ന് അയന്ന പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ? ലക്ഷണങ്ങൾ എന്തൊക്കെ?