
കൊവിഡ് ബാധിച്ച് മരിച്ച 76കാരിക്ക് പുനർജ്ജന്മം. മരിച്ചെന്ന് കരുതി ചിതയൊരുക്കുന്നതിനിടയിൽ ഇവർക്ക് ബോധം തെളിയുകയായിരുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം.
കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ശകുന്തള ഗെയ്ക്വാഡിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിൽ ഇരിക്കുമ്പോൾ ഇവർക്ക് ബോധം പോവുകയും പിന്നെ ചലനമില്ലാതെ ആവുകയും ചെയ്തു.
ഇതോടെ ശകുന്തള മരിച്ചെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയായിരുന്നു. ശേഷം ഗ്രാമത്തിൽ സംസ്ക്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.
ചിതയിലേക്ക് മൃതദേഹം വച്ചപ്പോൾ ഇവർ കണ്ണുതുറക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടൻ തന്നെ ശകുന്തളയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രി പ്രവേശിപ്പിച്ചുവെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam