പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. 

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇന്ത്യയുടെ കൊവിഡ് -19 സ്ഥിതി ഗൗരവമായി തുടരുന്നു. പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്‍റ്, മാസ്‌ക്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കൊളംബിയ, തായ്ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ചില അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

കഴിഞ്ഞയാഴ്ച നടന്ന കൊവിഡ് -19 മരണങ്ങളിൽ 40 ശതമാനവും അമേരിക്കയിൽ നിന്നുമാണെന്നും ടെഡ്രോസ് പറഞ്ഞു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങൾക്ക് പറ്റുന്ന എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

'ലവ് യൂ സിന്ദഗി';വൈറല്‍ വീഡിയോയിലൂടെ പ്രശസ്തയായ കൊവിഡ് ബാധിത മരിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona