മുടി കൊഴിച്ചില്‍ ആണോ? മുടി വളര്‍ച്ച കൂട്ടാൻ സഹായിക്കുന്നൊരു പൊടിക്കൈ അറിയാം...

Published : Sep 05, 2023, 11:40 AM IST
മുടി കൊഴിച്ചില്‍ ആണോ? മുടി വളര്‍ച്ച കൂട്ടാൻ സഹായിക്കുന്നൊരു പൊടിക്കൈ അറിയാം...

Synopsis

മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും നമ്മെ സഹായിക്കുന്നൊരു ഭക്ഷണക്കൂട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ പരാതിപ്പെടുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്‍. പല കാരണം കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. കാലാവസ്ഥ, മോശം ഭക്ഷണരീതി, സ്ട്രെസ്, മരുന്നുകളുടെ പാര്‍ശ്വഫലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. 

മുടി കൊഴിച്ചില്‍ കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കുകയും സാധ്യമല്ല. എങ്കിലും ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ മുടി കൊഴിച്ചില്‍ തടയാൻ സാധിക്കും. 

ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും നമ്മെ സഹായിക്കുന്നൊരു ഭക്ഷണക്കൂട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പോഷകപ്രദമായ ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് തയ്യാറാക്കുന്നൊരു കൂട്ട് ആണിത്. ഫ്ളാക്സ് സീഡ്സ്,എള്ള്, ഹെമ്പ് സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, പംകിൻ സീഡ്സ്, ബദാം എന്നിങ്ങനെ വളരെയധികം പോഷകങ്ങളടങ്ങിയ ചേരുവകളാണ് ഇതിലേക്കായി എടുക്കുന്നത്.

ഇവയെല്ലാം തന്നെ പ്രത്യേകിച്ചും മുടിയുടെ വളര്‍ച്ചയെ ആണ് കൂടുതലായി സ്വാധീനിക്കുന്നത്.  ഇവയെല്ലാം ഒന്നിച്ചെടുത്ത്, ഒന്ന് പൊടിച്ചെടുത്താല്‍ മാത്രം മതി. അത്രയുമേ ചെയ്യേണ്ടതായുള്ളൂ. നനവില്ലാത്ത ഗ്ലാസ് ജാറില്‍ എടുത്തുവച്ചാല്‍ ഏറെ നാള്‍ കേട് കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്. 

ദിവസവും ഇതില്‍ നിന്ന് മുപ്പത് ഗ്രാം അളവിലൊക്കെ വരുന്ന അത്രയും കഴിച്ചാല്‍ മതി. പാലില്‍ കലക്കിയോ വെള്ളത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്. 

ആന്‍റി-ഓക്സിഡന്‍റ്സ്, ഹെല്‍ത്തി ഫാറ്റി ആസിഡ്സ്,  (ഒമേഗ-3, ഒമോഗ-6, ഒമേഗ 9), വൈറ്റമിനുകള്‍ എന്നിവയുടെയെല്ലാം സ്രോതസുകളാണ് ഈ സീഡ്സ്. മുടി വളരാനും അതുപോലെ തന്നെ മുടിയുടെ തിളക്കവും കട്ടിയും മൃദുലതയും വര്‍ധിപ്പിക്കാനും ഒരേ സമയം ഈ കൂട്ട് സഹായിക്കുന്നു. 

Also Read:- ഇന്ത്യയില്‍ കുട്ടികളില്‍ പ്രമേഹം കൂടുന്നു? എന്താണിതിന് കാരണം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ
മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ