
ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി നമുക്ക് രാത്രിയില്‍ സുഖകരമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി ചെയ്യണം.ഇത്തരത്തില്‍ ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിനായി നിങ്ങള്‍ക്ക് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കും.
രണ്ട്...
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇതത്ര ആരോഗ്യകരമായൊരു ശീലമല്ല. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങാം. ഇതാണ് ആരോഗ്യകരമായ രീതി. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലമാണ് നല്ലത്.
മൂന്ന്...
വെള്ളം കുടിച്ച് അല്‍പം കഴിഞ്ഞ ശേഷം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്. വര്‍ക്കൗട്ട്/ വ്യായാമം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കില്‍ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും നല്ലതാണ്.
നാല്...
രാവിലെ കുളിക്കുന്നത് നല്ലൊരു ശീലമാണ്. അത് തണുത്ത വെള്ളത്തില്‍ തന്നെയാകുന്നത് ദിവസം മുഴുവൻ നിങ്ങള്‍ക്ക് ഉന്മേഷം നല്‍കാം. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെയാണ് വലിയൊരു പരിധി വരെ നമുക്ക് എനര്‍ജി നേടാൻ സാധിക്കുന്നത്.
അഞ്ച്...
നമ്മുടെ മനസിന് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുനല്‍കും വിധത്തിലുള്ള സംഗീതം ആസ്വദിക്കുന്നതും രാവിലെ നല്ലൊരു ശീലമാക്കാവുന്നതാണ്. ഇത് മനസിന് നല്ല ഉണര്‍വ് നല്‍കും.
Also Read:- പപ്പായയുടെ കുരു വെറുതെ കളയല്ലേ; ഇങ്ങനെ ഉപയോഗിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam