മുടി വളർച്ചയ്ക്ക് ആവശ്യമായ മൂന്ന് പ്രധാനപ്പെട്ട പോഷകങ്ങൾ

By Web TeamFirst Published Oct 28, 2021, 3:03 PM IST
Highlights

പാരമ്പര്യം മുതൽ ചില മരുന്നുകളുടെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. യഥാർത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്തി വേണ്ട സമയത്ത് ചികിത്സിക്കുക എന്നതും മുടി കൊഴിച്ചിൽ തടയുന്നതിൽ പ്രധാനമാണ്. 

മുടിയുടെ വളർച്ചയെ (hair growth) സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്. പാരമ്പര്യം മുതൽ ചില മരുന്നുകളുടെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. യഥാർത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്തി വേണ്ട സമയത്ത് ചികിത്സിക്കുക എന്നതും മുടി കൊഴിച്ചിൽ (hair fall) തടയുന്നതിൽ പ്രധാനമാണ്. ഇതോടൊപ്പം ചെറിയ കാര്യങ്ങളിൽ അൽപ്പം ശ്രദ്ധിക്കുന്നതും മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിൽ പ്രധാനമാണ്.

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിലധികം പോഷകങ്ങൾ ഉണ്ട്. ബയോട്ടിൻ (ഒരു ബി വിറ്റാമിൻ), വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, അയൺ, വിറ്റാമിൻ സി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ. മുടി വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പോഷകങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

പ്രോട്ടീൻ...

ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രധാനമാണെന്ന്   ഹാർവാർഡ് ഹെൽത്ത് പറയുന്നു. ഹൃദയം, തലച്ചോറ്, ചർമ്മം തുടങ്ങിയ അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ പ്രോട്ടീൻ ആവശ്യമാണ്. വിശപ്പ് നിയന്ത്രിക്കാനും പേശികളുടെ വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്നതിനുള്ള കഴിവ് ഈ പോഷകത്തിനുണ്ട്. ഒരു മുട്ട, ഒരു അര കപ്പ് ചെറുപയർ, അല്ലെങ്കിൽ ഒരു പിടി അണ്ടിപ്പരിപ്പ് എന്നിവയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ ബി...

ആരോഗ്യകരമായി തുടരാൻ വിറ്റാമിൻ ബി ശരീരത്തിന് വളരെ പ്രധാനമാണ്. പാൽ, മുട്ട, ചീസ്, പയർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ മുടിവളർച്ചയ്ക്ക് മാത്രമല്ല എല്ലുകളുടെയും നഖങ്ങളുടെയും ബലത്തിന് സഹായിക്കുന്നു.

വിറ്റാമിൻ ഡി...

വിറ്റാമിൻ ഡി ചർമ്മവും മുടിയും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. പുതിയ രോമങ്ങൾ സൃഷ്ടിക്കുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു. മുടി വേരുകൾക്ക് കരുത്ത് പകർന്നുകൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളവയാണ് വിറ്റാമിന്‍ ഡി. മത്സ്യം, മീൻ എണ്ണ, സാൽമൺ, സോയ പാൽ, മുട്ട, കൂൺ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നൽകുന്ന ഭക്ഷണങ്ങളാണ്.

click me!