Cholesterol : ഈ 'ഓയിൽ' ഭക്ഷണത്തിൽ ചേർക്കൂ, മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

Published : Nov 02, 2022, 03:30 PM ISTUpdated : Nov 02, 2022, 03:33 PM IST
Cholesterol :  ഈ 'ഓയിൽ' ഭക്ഷണത്തിൽ ചേർക്കൂ, മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

Synopsis

യുഎസിലുള്ള  മുതിർന്നവരിൽ ഏകദേശം 38 ശതമാനം പേർ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനം. യുഎസിലുള്ള  മുതിർന്നവരിൽ ഏകദേശം 38 ശതമാനം പേർ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. ഒലീവ് ഓയിൽ ഉൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ "ചീത്ത" കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉയർത്താനും സഹായിക്കും.

കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ ഹോർമോണുകൾ, വിറ്റാമിൻ ഡി, എൻസൈമുകൾ എന്നിവ നിർമ്മിക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നതായി മേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്‌എ) പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ രക്തത്തിലെ മൊത്തം കൊളസ്ട്രോൾ ഒരു ഡെസിലിറ്ററിന് 200 മില്ലിഗ്രാമിന് തുല്യമോ അതിൽ കൂടുതലോ ആണ് (mg/dL). കൊളസ്ട്രോളിൽ ഒലിവ് ഓയിലിന്റെ ഫലത്തെക്കുറിച്ചുള്ള 27 പഠനങ്ങളുടെ കണ്ടെത്തലുകൾ പരിശോധിച്ചപ്പോൾ ഒലിവ് ഓയിൽ ഉപഭോഗം മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുകയും മറ്റ് സസ്യ എണ്ണകളേക്കാൾ എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ​ഗവേഷകർ കണ്ടെത്തി. 

ധാരാളം ഒലിവ് ഓയിൽ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടർന്നതാണ് എൽഡിഎൽ കൊളസ്ട്രോൾ കുറച്ചതിന് കാരണമായതെന്ന് ഗവേഷകർ പറഞ്ഞു. പോളിഫെനോൾസ് കൂടുതലുള്ള ഒലിവ് ഓയിൽ കഴിക്കുന്നതിലൂടെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണകരമായ വർദ്ധനവ് ഗവേഷകർ ചൂണ്ടിക്കാട്ടി. ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളിൽ ഒലിവ് ഓയിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുമെന്ന് 2016 ലെ ഗവേഷണം കണ്ടെത്തി.

Read more ശ്വാസകോശാർബുദം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്