Breast Cancer : ശ്രദ്ധിക്കൂ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം

Published : Aug 04, 2022, 12:21 PM ISTUpdated : Aug 04, 2022, 12:32 PM IST
Breast Cancer : ശ്രദ്ധിക്കൂ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം

Synopsis

ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ അമിതഭാരമുള്ളവരും ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ രണ്ടും ഉണ്ടെങ്കിൽ സ്തനാർബുദ സാധ്യത വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.  

സ്‌തനാർബുദമാണ് (Breast Cancer) സ്‌ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദം. ഇത് ഓരോ വർഷവും 3-ൽ 1 സ്ത്രീകളിൽ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. 2022-ൽ 287,850 പുതിയ സ്തനാർബുദ കേസുകൾ കണ്ടെത്തിയെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. സ്തനാർബുദ സാധ്യതയെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും രോഗത്തിന്റെ വികാസത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങളുണ്ട്.

സ്തനാർബുദ സാധ്യതയും n-3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ (n-3 PUFAs) ഉപഭോഗവും തമ്മിൽ ബന്ധമുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ വിശ്വസനീയമായ ഉറവിടമാണ് n-3 PUFA. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണമുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ​മെനോപോസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകൾ ഒരു അവശ്യ ഭക്ഷണ ഘടകമാണ്. കൂടാതെ ശരീരത്തിലുടനീളം ശരിയായ കോശങ്ങളുടെ പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നു. പുതിയ പഠനത്തിൽ, ഗവേഷകർ 1,589 സ്ത്രീ സ്തനാർബുദ കേസുകളും 1,621 സ്തനാർബുദമില്ലാത്ത വ്യക്തികളും വിശകലനം ചെയ്തു. അവർ n-3 PUFA-കൾ കഴിച്ച സ്തനാർബുദ വിഷയങ്ങളെ വിലയിരുത്തുകയും n-3 PUFA-കൾ കഴിച്ച സ്തനാർബുദമില്ലാത്ത വിഷയങ്ങളുമായി ഡാറ്റ താരതമ്യം ചെയ്യുകയും ചെയ്തു.

ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ആർത്തവവിരാമ നില, ഹോർമോൺ റിസപ്റ്റർ നില, അല്ലെങ്കിൽ ലിനോലെയിക് ആസിഡ് കഴിക്കുന്നതും സ്തനാർബുദ സാധ്യതയും തമ്മിൽ ബന്ദമുണ്ടോ എന്ന് ഗവേഷകർ പരിശോധിച്ചു. n-3 PUFA-കളുടെ ഉയർന്ന ഉപഭോഗം സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിലും ചിലതരം ബ്രെസ്റ്റ് ട്യൂമറുകൾ ഉള്ളവരിലും ഇത് വളരെ പ്രധാനമായിരുന്നു.

അമിതവണ്ണമുള്ള സ്ത്രീകൾ n-3 PUFA-കൾ ( n-3 polyunsaturated fatty acids ) - കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു. മീൻ എണ്ണയിൽ n-3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ (PUFAs) ധാരാളമായി അടങ്ങിയിട്ടുണ്ട്.  n-3 PUFA-കൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ (CVDs) പ്രവർത്തിക്കുന്നു. ഇതിൽ ഹൈപ്പോട്രിഗ്ലിസറിഡെമിക്, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. 

പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു. പ്രത്യേകിച്ച് 50 വയസ്സിനു ശേഷം..- ഫെയ്ത്ത് തെറാപ്പിറ്റിക്സിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തോമസ് സ്ട്രാക്ക് പറഞ്ഞു. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ അമിതഭാരമുള്ളവരും ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ രണ്ടും ഉണ്ടെങ്കിൽ സ്തനാർബുദ സാധ്യത വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

n-3 PUFA-കൾ കൂടുതലായി അറിയപ്പെടുന്ന ഭക്ഷണങ്ങളെ ഒമേഗ-3 എന്നാണ് അറിയപ്പെടുന്നത്. ഒമേഗ-3 ശരീരത്തിന്റെ ആരോഗ്യ പ്രതിരോധ സംവിധാനങ്ങളെ സജീവമാക്കുന്നു. ഇത് ശരീരത്തെ വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നതായി ഡോ. തോമസ് സ്ട്രാക്ക് പറഞ്ഞു.

ഉയർന്ന കൊളസ്ട്രോൾ; ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

ക്യാൻസർ പോലുള്ള അമിതമായ രക്തധമനികളുടെ വളർച്ച, അല്ലെങ്കിൽ പ്രമേഹം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ എന്നിവ മൂലമുള്ള കാഴ്ച നഷ്ടം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കാൻ n-3 PUFA-കൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നും ​ഗവേഷകർ പറഞ്ഞു.

 മത്സ്യം, വാൾനട്ട്, ഫ്ളാക്സ് സീഡ്, ഇലക്കറികൾ എന്നിവയിൽ n-3 PUFA ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. സാൽമൺ, അയല, കക്കയിറച്ചി തുടങ്ങിയവയിൽ n-3 PUFA-കൾ  അടങ്ങിയിട്ടുണ്ടെന്നും ഇവ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ടെന്നും ​ഗവേഷകർ പറഞ്ഞു.

ഒമേഗ-3-ൽ കൂടുതലുള്ള മത്സ്യത്തിൽ, ഉയർന്ന അളവിലുള്ള ഇക്കോസപെന്റനോയിക് ആസിഡും (ഇപിഎ) ഡോകോസഹെക്സെനോയിക് ആസിഡും (ഡിഎച്ച്എ) അടങ്ങിയിരിക്കുന്നു. അവ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും