വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കും. ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ഇന്ന് ഓഗസ്റ്റ് 1. ലോക ശ്വാസകോശ അർബുദ ദിനം ( world lung cancer 2022) . ശീലങ്ങളെക്കുറിച്ചും ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ദിനത്തിന്റെ പ്രധാന ലക്ഷ്യം. ശ്വാസകോശാർബുദ സാധ്യത കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കും. ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
സാൽമൺ ഫിഷ്...
വിറ്റാമിൻ ഡി കൂടുതലുള്ള ഭക്ഷണക്രമം ശ്വാസകോശ അർബുദമുള്ളവർക്കും ചില ഗുണങ്ങൾ നൽകിയേക്കാം. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡിക്ക് മറ്റ് ആരോഗ്യ ഗുണങ്ങളുണെന്ന് പഠനങ്ങൾ പറയുന്നുയ വിറ്റാമിൻ ഡിയുടെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ബ്രൊക്കോളി...
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാർബുദ സാധ്യത തടയാൻ സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങൾ...
ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ക്രാൻബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിഡിൻസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഡെൽഫിനിഡിൻ എന്നറിയപ്പെടുന്ന ആന്തോസയാനിഡിൻറെ ഒരു രൂപമാണ് EGFR.
രക്തം കട്ടപിടിക്കുന്നത് തടയാൻ ആന്തോസയാനിഡിൻസ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശ്വാസകോശ അർബുദമുള്ളവരിൽ 3% മുതൽ 15% വരെ ആളുകൾക്ക് രക്തം കട്ടപിടിക്കുന്നുണ്ടെന്നും ഇത് രോഗത്തിൽ നിന്നുള്ള മരണനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
തക്കാളി...
ശ്വാസകോശ ക്യാൻസർ സാധ്യത തടയാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' ആണ് ഇതിന് സഹായിക്കുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകൾ, പ്രോട്ടീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു.
സൂക്ഷിച്ചാൽ ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാം
ക്യാരറ്റ്...
ക്ലോറോജെനിക് ആസിഡ് എന്നറിയപ്പെടുന്ന ഫൈറ്റോകെമിക്കലിന്റെ മികച്ച ഉറവിടമാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരറ്റ് കഴിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത 42% വരെ കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു. കാരറ്റിലടങ്ങിയ വിറ്റാമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ എന്നിവ ശ്വാസകോശാർബുദ സാധ്യതയെ കുറയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മഞ്ഞൾ...
ഭക്ഷണത്തിൽ മഞ്ഞൾ ധാരാളമായി ഉൾപ്പെടുത്താം. മഞ്ഞളിലടങ്ങിയ കുർക്കുമിൻ ശ്വാസകോശ ക്യാൻസർ സാധ്യതയെ കുറയ്ക്കും. ഇതിലെ ആൻറിഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ഇഞ്ചി...
ഇഞ്ചിയും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഗ്രീൻ ടീ...
ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാൻ ഗ്രീൻ ടീ മികച്ചതായി പഠനങ്ങൾ പറയുന്നു. ലാബിലും മൃഗങ്ങളിലും വളരുന്ന മനുഷ്യ ശ്വാസകോശ കാൻസർ കോശങ്ങളിലെ അതിന്റെ ഫലങ്ങൾ ഗവേഷകർ പരിശോധിച്ചു. ശ്വാസകോശ അർബുദത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നായ സിസ്‌പ്ലാറ്റിൻ എന്ന മരുന്നിന്റെ പ്രഭാവം തീഫ്ലാവിൻ, എപിഗല്ലോകാറ്റെച്ചിൻ-3-ഗാലേറ്റ് (ഇജിസിജി) എന്നിവയുൾപ്പെടെയുള്ള സംയുക്തങ്ങൾ ഗ്രീൻ ടീയിൽ കണ്ടെത്തി.
വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍
