
ഷൂട്ടിംഗിനിടെ സൂര്യാതപമേറ്റതിന് പരിഹാരം കാണുന്ന ചിത്രവുമായി നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെ താരം ചിത്രം പങ്കുവച്ചത്.
ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു അഹാനയുടെ ഫോട്ടോഷൂട്ട്. എന്നാൽ ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നിൽക്കുമ്പോൾ സൂര്യാതപം ഏൽക്കുന്നത് എന്തൊരു കഷ്‌ടമാണെന്നാണ് അഹാന പറയുന്നത്.
കഴുത്തിനു പിന്നിലായാണ് സൂര്യാതപം ഏറ്റത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുന്ന ചിത്രമാണ് അഹാന പങ്കുവച്ചത്. പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം ചിത്രങ്ങളില്‍ സൂചിപ്പിക്കുന്നു.
എന്താണ് സൂര്യാഘാതം?
അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം അല്ലെങ്കില്‍ സൂര്യാതപം.
ലക്ഷണങ്ങള്‍...
വളരെ ഉയർന്ന ശരീരതാപം, ശരീരത്തിലെ ചുവപ്പ് പാടുകള്‍, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ചര്‍മ്മം ചുവക്കുന്നതോടൊപ്പം ഉണങ്ങി വരളുക തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ...
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ശരീരത്തില്‍ ഐസ് വയ്ക്കാം. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം. പഴങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.
മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ), കുഞ്ഞുങ്ങൾ (4 വയസ്സിനു താഴെയുള്ളവർ), ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധ മാർഗങ്ങൾ...
Also Read: 'ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി'; സൂര്യാഘാതമേറ്റയാളുടെ അനുഭവക്കുറിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam