
വായുമലിനീകരണത്തിലൂടെ ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ലിത്വാനിയൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ ഗവേഷകരാണ് പഠനം നടത്തിയത്. വായുമലിനീകരണം നഗരത്തിൽ താമസിക്കുന്നവരെ എത്രത്തോളം ബാധിക്കുന്നുവെന്ന വിഷയത്തിൽ പഠനം നടത്തുകയായിരുന്നു.
വായുമലിനീകരണം അമിതവണ്ണത്തിന് കാരണമാവുമെന്നും പഠനത്തിൽ പറയുന്നു. അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരിലാണ് പഠനം നടത്തിയത്. വായുമലിനീകരണം പ്രമേഹത്തിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നും ഗവേഷകർ പറയുന്നു. വായുമലിനീകരണത്തിലൂടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയ്ക്കുകയും നിര്‍വീക്കത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.
പുതുതലമുറ നഗരങ്ങളിൽ നിന്ന് മാറി ഗ്രാമീണ പ്രദേശത്ത് താമസിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഗവേഷകൻ അഗ്ൻ ബ്രസീൻ പറയുന്നു. ജേണൽ ഓഫ് പബ്ലിക്ക് ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam