അയമോദക വെള്ളമോ പുതിനയില വെള്ളമോ ; നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും മാറ്റാൻ ഏറ്റവും നല്ലത് ഏതാണ്?

Published : May 28, 2026, 04:51 PM IST
acidity

Synopsis

അയമോദകത്തിൽ തൈമോൾ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു. കൂടാതെ, ഇത് ഗ്യാസ്ട്രിക് എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വയറു വീർക്കുന്നതും കുറയ്ക്കുകയും ചെയ്യും.

ആസിഡ് റിഫ്ലക്സ് കുറയ്ക്കാൻ എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. വേനൽക്കാലത്ത് ചൂട് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിനാൽ അസിഡിറ്റി പ്രശ്നം കൂടുതൽ വഷളാകുന്നു. ഇത് നിർജ്ജലീകരണത്തോടൊപ്പം ചേരുമ്പോൾ, സാധാരണ ദഹനം തടസ്സപ്പെടും. എരിവും എണ്ണമയവുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് പ്രശ്നം കൂടുതൽ വഷളാക്കും.

അയമോദകത്തിൽ തൈമോൾ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു. കൂടാതെ, ഇത് ഗ്യാസ്ട്രിക് എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വയറു വീർക്കുന്നതും കുറയ്ക്കുകയും ചെയ്യും. കാർമിനേറ്റീവ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തൈമോൾ എന്ന ബയോ ആക്റ്റീവ് സംയുക്തം അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങളെല്ലാം ദഹനക്കേട്, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ തകരാറുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണ ശേഷം ഒരല്പം അയമോദകം ചവയ്‌ക്കാം. അതല്ലെങ്കിൽ അയമോദകം ചേർത്ത ഭക്ഷണങ്ങൾ ശീലമാക്കാം.

ദഹനവ്യവസ്ഥയിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങൾക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയായി അയമോദക കണക്കാക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണെന്ന് വിദഗ്ധർ പറയുന്നു.

മിതമായ അളവിൽ പുതിന വെള്ളം കഴിക്കുന്നത് ആസിഡ് റിഫ്ലക്‌സിന് സഹായിക്കുമെന്ന് ട്രഡീഷണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പുതിനയിലെ മെന്തോൾ ദഹനനാളത്തെ വിശ്രമിക്കുകയും ആസിഡ് റിഫ്ലക്‌സിന് കാരണമാകുന്ന രോഗാവസ്ഥയെ ലഘൂകരിക്കുകയും ചെയ്യും.

ശരീരത്തിൽ ജലാംശം നിലനിർത്താനും, ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും മികച്ചതും കലോറി കുറഞ്ഞതുമായ പാനീയമാണ് പുതിന വെള്ളം. ഇത് ക്ഷീണം അകറ്റി ഉന്മേഷം നൽകുകയും വായുടെ ദുർഗന്ധം മാറ്റുകയും ചെയ്യുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ഏഴ് കാര്യങ്ങൾ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ